HOME
DETAILS
MAL
തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം
backup
April 07 2017 | 01:04 AM
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം. സണ്‍ ആശുപത്രിയിലാണ് ഇന്നു പുലര്‍ച്ചെ ഒന്നരയോടെ തീപിടുത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നാം നിലയിലെ ഇലക്ട്രാണിക് മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗമനം.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സിന്റെയും പൊലിസിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി തീയണക്കാന്‍ സാധിച്ചു.
തീപിടിത്തം മൂലം ആശുപത്രിയില്‍ പുക പടര്‍ന്നതിനെത്തുടര്‍ന്ന് രോഗികള്‍ക്ക് ശ്വാസം മുട്ടലിനു മറ്റു അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമായി. ആശുപത്രിയിലെ രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."