ആലപ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച എല്‍.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കാര്‍ത്യായനി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. കട കേമ്പാളങ്ങള് ഒഴിഞ്ഞു കിടക്കുകയാണ്. കെ.എസ്.ആര്.ടി.സി ബസുകളില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ ഓടുന്നില്ലെങ്കിലും ദീര്‍ഘ ദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ജില്ലയില്‍ എല്ലായിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ ഉള്‍പ്പെടെ നടത്തുമെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്.
പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് (17) സഹപാഠികളുടെ മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിന്റെ സഹപാഠികളടക്കം ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരായ 10 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."