ദേശീയ ചലചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് ; പ്രതീക്ഷയോടെ മലയാളവും
ന്യൂഡല്‍ഹി: 64ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളവും. രാവിലെ 11.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിക്കുക.
സംവിധായകന്‍ പ്രിയദര്‍ശന്‍ ജൂറി ചെയര്‍മാനായ ആറംഗ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.
മഹേഷിന്റെ പ്രതികാരം, ഒറ്റയാല്‍പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ പത്ത് മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്.
ഒറ്റാല്‍, പിന്നെയും മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങള്‍ സാങ്കേതിക മികവടക്കമുള്ള മേഖലയിലും പുരസ്‌ക്കാരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
അമിതാഭ് ബച്ചന്‍ നായകനായി എത്തിയ ടീത്രീഎന്‍, പിങ്ക്, ആമിര്‍ഖാന്റെ ദങ്കല്‍, അക്ഷയ്കുമാര്‍ ചിത്രം എയര്‍ലിഫ്റ്റ്, നസിറുദ്ദീന്‍ ഷായുടെ വെയ്റ്റിംഗ് തുടങ്ങിയ ചിത്രങ്ങളാണ് ബോളിവുഡില്‍ നിന്ന് മാറ്റുരക്കാനെത്തിയത്.
മികച്ച നടനുള്ള മത്സരത്തില്‍ ബിഗ് ബിയും ആമിര്‍ഖാനുമടക്കമുള്ള താരനിരയോടേറ്റുമുട്ടാന്‍ വിനായകനുമുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വിനായകനായിരുന്നു. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിനാണ് അദ്ദേഹം അവസാന റൗണ്ട് വരെ എത്തിയിരിക്കുന്നത്. വെയിറ്റിംഗ്, രമണ്‍ രാഘവ് എന്നീ ചിത്രങ്ങളിലൂടെ നസിറുദ്ദീന്‍ ഷായും അവസാനപട്ടികയിലുണ്ട്.
ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള പുരസ്‌കാരം പുലിമുരുകനിലൂടെ പീറ്റര്‍ ഹെയ്‌ന് ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."