കിലെ റീജ്യനല്‍ ഓഫിസ് കോഴിക്കോട്ട് തുടങ്ങും
കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) കോഴിക്കോട്ട് റീജ്യനല്‍ ഓഫിസ് ആരംഭിക്കുമെന്ന് തൊഴില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കിലെയുടെ നാല്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മിനിമം വേതന നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശികയില്‍ തീര്‍പ്പ് കല്പിക്കുന്നതില് ഡെപ്യൂട്ടി കമ്മിഷണര്‍മാരെ ചുമതലപ്പെടുത്തുകയും നിയമലംഘനങ്ങള്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2 ലക്ഷമായി വര്‍ധിപ്പിച്ചും മിനിമം വേതന നിയമത്തില്‍ ഭേദഗതി വരുത്തി.
തൊഴിലാളികളുടെ വിശാലമായ ഐക്യം കക്ഷി രാഷ്ട്രീയാതീതമായി രൂപപ്പെടേണ്ടതുണ്ട്. തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കേണ്ടത് തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."