ദേശീയ ചലചിത്രപുരസ്കാരം: സുരഭി മികച്ച നടി, അക്ഷയ്കുമാര്‍ മികച്ച നടന്
ന്യൂഡല്‍ഹി: 64ാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനമായി സുരഭി മികച്ച നടിയായി. മിന്നാമുനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. സംസ്ഥാന അവാര്‍ഡില്‍ മികച്ച ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. അക്ഷയ് കുമാറാണ് മികച്ച നടന്. (ചിത്രം റുസ്തം). മികച്ച തിരക്കഥയും മലയാളം സ്വന്തമാക്കി. ശ്യാം പുഷ്കരന്(മഹേഷിന്റെ പ്രതികാരം).
നീര്‍ജയിലെ അഭിനയത്തിന് സോനം കപൂറിന് പ്രത്യേക പരാമര്‍ശം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലി മുരുകന്, ജനതാ ഗാരേജ് എന്നീ സിനിമകള്‍ക്ക് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം.
കുഞ്ഞുദൈവത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായ ആദിഷ്, കാടു പൂക്കുന്ന ശബ്ദമിശ്രണത്തിനുള്ള പുരസ്ക്കാരം നേടിയ ജയദേവൻ, മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുത്ത ചെമ്പൈ-മൈ ഡിസ്കവറി ഓഫ് ലെജന്‍ഡിന്റെ സംവിധായകൻ സൗമ്യ സദാനന്ദന് എന്നിവരും മലയാളത്തിന് അഭിമാനമായി. മികച്ച ആക്ഷൻ കൊറിയോഗ്രാഫിക്കുള്ള അവാർഡ് പുലിമുരുകനിലൂടെ പീറ്റർ ഹെയ്ൻ സ്വന്തമാക്കി.
മികച്ച മലയാളം സിനിമ മഹേഷിന്റെ പ്രതികാരം, മികച്ച തമിഴ് സിനിമ ജോക്കര്‍.
ഉത്തര്‍ പ്രദേശ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. സിനിമ സൗഹൃദ സംസ്ഥാനമായി ഝാര്‍ഖണ്ഡിന് പ്രത്യേക പരാമര്‍ശം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."