ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. വിദേശത്തു നിന്ന് തിരിച്ചു വന്ന ശേഷമാണ് അദ്ദേഹത്തിന് അണുബാധയുണ്ടായത്.
ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സഈദ ബീഗം അന്തരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സീരിയലുകളില്‍ വില്ലനായാണ് അഭിനയരംഗത്തെ അരങ്ങേറ്റം. 1988 ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്. ബോളിവുഡില്‍ തന്റേതായ കൃത്യമായ ഒരിടം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.
2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു. 2005 ല്‍ അഭിനയിച്ച രോഗ് അദ്ദേഹത്തെ അടയാളപ്പെടുത്തിയ ഒരു സിനിമയായിരുന്നു. പികു, ലഞ്ച് ബോക്‌സ് തുടങ്ങിയവയും അദ്ദേഹത്തിന്റേതായ സിനിമകളാണ്. സ്ലം ഡോഗ് മില്യണയര്‍, ലൈഫ് ഓഫ് പൈ തുടങ്ങി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. ദേശീയ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. അംഗ്രേസി മീഡിയം ആണ് അവസാന സിനിമ.
നടി കൂടിയായ സുതാപ സിക്ദറാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."