ആര്‍.ബി.ഐ പട്ടിക: 'നാണംകെട്ട രിതിയില്‍ ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്നു'- രാഹുലിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി: ബാങ്ക് മോഷ്ടാക്കള്‍ ബി.ജെ.പിയുടെ സുഹൃത്തുക്കളായതിനാലാണ് അവരുടെ പേര് വിവരം വെളിപെടുത്താതിരുന്നതെന്നതുള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവും നാണംകെട്ട രീതിയില്‍ രാജ്യത്തെ തെറ്റിധരിപ്പിക്കുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.
രാജ്യത്തെ പ്രമുഖരായ അന്‍പത് പേരുടെ കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന റിസര്‍വ്വ് ബാങ്കിന്റെ വിവരാവകാശ മറുപടി വന്നതിന് പിന്നാലെയാണ് നിര്‍മ്മല സീതാമന്‍ രംഗത്തെത്തിയത്.
അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാന്‍ ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടോയെന്നാണ് ധനമന്ത്രിയുടെ ചോദ്യം. ശുദ്ധീകരണ നടപടികളും തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍അവകാശപ്പെടുന്നു.
വലിയ തോതില്‍ ഇത്തരത്തില്‍ വായ്പകള്‍ അനുവദിച്ചത് 2006 മുതല്‍ 2008 വരെയാണെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വിശദമാക്കിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും അവര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. 2009 മുതല്‍ 2010വരെ, 2013 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ 145226 കോടി രൂപയുടെ വായ്പ എഴുതത്തള്ളിയെന്നാണ് രാഹുല്‍ പറയുന്നത്. ഇവയെന്താണെന്ന് രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിങ്ങിനോട് ചോദിച്ച മനസിലാക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പരിഹസിക്കുന്നു.
മെഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങിയവരുടെ വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ധനമന്ത്രിയുടെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."