സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്രെയിനിങ് പരിശീലനം മുന്‍ മന്ത്രി വി.സി. കബീര്‍ ഉദ്ഘാടനം ചെയ്തു
പാലക്കാട്: ഇപ്പോഴത്തെ ചുറ്റുപാടില്‍ സൗഹൃദങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് യുവതലമുറ ജാഗ്രതയോടെ കാണണമെന്ന് മുന്‍ മന്ത്രി വി.സി. കബീര്‍. അറിവുകളും സൗഹൃദങ്ങളും വിപുലീകരിക്കാന്‍ മറ്റുഭാഷാ പഠനം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കേരള റീജയണിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായ ആര്‍ട്ട് ഓഫ് സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്രെയിനിങ് പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ഇ.എസ് വനിത കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തകരായ തങ്കച്ചന്‍ മാത്യു, അബ്ദുറഹ്മാന്‍ പരപ്പന്‍, നാസര്‍ തെന്‍മല, ജസ്‌ല ജബീന്‍, മൃദംഗവാദകന്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ പുസ്‌കാരം നല്‍കി ആദരിച്ചു. ബാബ അലക്‌സാണ്ടറാണ് നേതൃത്വം നല്‍കുന്നുന്നത്. പരിശീലനം 12ന് സമാപിക്കും. ഫോണ്‍: 9016 880022.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."