ശുജാഅത്ത് ബുഖാരിയുടെ കൊല: ഇന്ത്യാ പാക് ബന്ധം കൂടുതല്‍ വഷളാക്കാനെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: കശ്മിരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ബുഖാരിക്ക് നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം എന്തുകൊണ്ട് പുറത്തു വിട്ടില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.
നേരത്തെ പറയപ്പെട്ടതു പോലെ ഭീകരര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നതിനു പുറമേ ഹൂറിയത്തിനും ഐ.എസ്.ഐയ്ക്കും കൊലപാതകത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ത്യ- പാക് ബന്ധത്തെ കൂടുതല്‍ വഷളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൊലയെന്നും പറയപ്പെടുന്നുണ്ട്. ബുഖാരിയോട് ഇവര്‍ക്കെല്ലാം ദേഷ്യമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. റമദാന്‍ കാലത്തെ വെടിനിര്‍ത്തല്‍ വേണ്ട എന്ന ഹൂറിയത്തിന്റെ ആവശ്യത്തെ ബുഖാരി എതിര്‍ത്തിരുന്നു. സോഷ്യല്‍ മീഡിയില്‍ പലതരത്തിലുള്ള മോശം പ്രചാരണങ്ങളാണ് ബുഖാരിക്കെതിരേ ഉണ്ടായിരുന്നത്. പലരും അദ്ദേഹത്തെ വധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടു നടക്കുന്ന പിണിയാള്‍ എന്നായിരുന്നു ഭീകരസംഘടനകള്‍ ബുഖാരിയെ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."