കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍
കരുനാഗപ്പള്ളി: ഒന്നേകാല്‍ കിലോ കഞ്ചാവുമായി എഞ്ചിനിയറിങ് വിദ്യാര്‍ഥി അടക്കം രണ്ടു പേര് പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
ആദിനാട് അരമന ഭവനത്തില്‍ ബോംബെ എന്നറിയപ്പെടുന്ന അഖില്‍ കൃഷ്ണനും ചെറിയഴീക്കല്‍ കുഴിത്തുറ റൂബി ഭവനില്‍ രുധീഷുമാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മറ്റൊരു പ്രതി ശ്രീകാന്ത് ഓടി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ഗോപകമാറും സംഘവും കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇതില്‍ അഖില്‍ കൃഷ്ണനെ 75 പൊതികഞ്ചാവുമായി കരുനാഗപ്പള്ളി മോഡല്‍ ഹൈസ്കൂളിന്റെ സമീപത്ത് നിന്നും രുധീഷിനെ ആലപ്പാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
രുധീഷിന്റെ സ്കൂട്ടറില്‍ ഒളിപ്പിച്ച നിലയില്‍ 1.100 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ശ്രീകാന്തിന്റെ സ്കൂട്ടറില്‍ നിന്ന് 150 പൊതികഞ്ചാവും പിടികൂടി. മണിക്കൂര്‍ നീണ്ട
പരിശ്രമത്തിനൊടുവിലാണ് പ്രതികളെ കീഴടക്കാന്‍ സാധിച്ചത്. കേസുമായി ബന്ധപ്പെട്ടു മൂന്നു ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തു.
പ്രതികള്‍ കമ്പം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ പോയി കഞ്ചാവ് നേരിട്ട് വാങ്ങി കരുനാഗപ്പള്ളിയുടെ വിവിധ മേഖലകളില്‍ കുറേ നാളുകളായി കച്ചവടം നടത്തി വരുന്ന പ്രധാന കണ്ണികളാണെന്ന് എക്സൈസ് സംഘം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."