കൊല്ലത്ത് കൊവിഡ് ഫലം രാവിലെ പ്രഖ്യാപിച്ച് സി.പി.ഐ എം.എല്‍.എ, ഞെട്ടിയത് ആരോഗ്യ വകുപ്പും മുഖ്യമന്ത്രിയും
കൊല്ലം: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് മുമ്പേ തന്റെ മണ്ഡലത്തിലെ കൊവിഡ് പോസിറ്റീവ് വിവരം പുറത്തറിയിച്ച് സി.പി.ഐ എം.എല്‍.എ. ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാലാണ് രാവിലെ ശബ്ദ സന്ദേശത്തിലൂടെ മണ്ഡലത്തിലെ കൊവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആരോഗ്യ വകുപ്പിനെയും സി.പി.എമ്മിനെയും ഞെട്ടിക്കുന്നതായി എം.എല്‍.എയുടേത്. എന്നാല്‍ ഇതിനെരെ കൊല്ലത്തെ സി.പി.എമ്മില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്. പ്രതിപക്ഷ എം.എല്‍.എമാര്‍ പോലും കാണിക്കാത്ത പ്രവര്‍ത്തിയാണ് ജയലാലില്‍ നിന്നുണ്ടായതെന്നാണ് സി.പി.എം നേതാക്കളുടെ വിമര്‍ശനം.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ കൊവിഡ് ഫലം ജില്ലാ കലക്ടര്‍ പുറത്ത് വിട്ടത് വിവാദമായിരുന്നു. വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ല. ഫലത്തില്‍ ആശയക്കുഴപ്പമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയോട് അങ്ങോട്ടു ചോദിച്ചപ്പോള്‍ മാത്രം അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വരെ കൊവിഡ് പൊസിറ്റീവ് ഫലം താമസിപ്പിക്കുന്നതിനാല്‍ പ്രദേശത്ത ജനങ്ങള്‍ക്ക് മുന്‍കരുതല്‍ എടുക്കാന്‍ കഴിയുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ജയലാല്‍ വിവരം പുറത്ത് വിട്ടത്.
മാധ്യമ പ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ജയലാല്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ത്തന്നെ വൈകിട്ടോടെ അഞ്ച് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജയലാല്‍ രാവിലെ പുറത്തുവിട്ടത് രണ്ട് കേസുകളായിരുന്നു. കൊല്ലം ജില്ലയില്‍ ഇന്നലെ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ അഞ്ചും ചാത്തന്നൂരായിരന്നു.
പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് കൊല്ലത്ത് സ്വകാര്യാശുപത്രി വാങ്ങിയ സംഭവത്തിലൂടെ വിവാദത്തിലായ എം.എല്‍.എയാണ് ജി.എസ് ജയലാല്‍. ഇദ്ദേഹത്തോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."