HOME
DETAILS

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ എം.ഡിയെ നീക്കി

  
backup
February 28 2019 | 19:02 PM

md-removed

#ബാസിത് ഹസന്‍


തൊടുപുഴ: മന്ത്രിബന്ധു നിയമനത്തിലൂടെ വിവാദമായ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മാനേജിങ് ഡയരക്ടര്‍ വി.കെ അക്ബറിനെ നീക്കി. മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാനേജിങ് ഡയരക്ടര്‍ എന്ന നിലയില്‍ വി.കെ അക്ബര്‍ നിക്ഷ്പക്ഷത പുലര്‍ത്തിയിരുന്നു. അന്നുമുതല്‍ ഇദ്ദേഹം സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും കോര്‍പറേഷന്റെയും കണ്ണിലെ കരടായിരുന്നു. തുടര്‍ന്ന് എം.ഡി സ്ഥാനത്തേക്കുള്ള ഇദ്ദേഹത്തിന്റെ കരാര്‍ പുതുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് വി.കെ അക്ബര്‍ എം.ഡി സ്ഥാനത്തുനിന്ന് റിലീവ് ചെയ്തു. മാനേജിങ് ഡയരക്ടറുടെ അധിക ചുമതല ന്യൂനപക്ഷ ഡയരക്ടറേറ്റില്‍നിന്നുള്ള കോര്‍പറേഷന്‍ ഡയരക്ടര്‍ എ.ബി മൊയ്തീന്‍കുട്ടിക്ക് നല്‍കി. കരാര്‍ പുതുക്കി നല്‍കാത്തതിന് പിന്നില്‍ തന്റെ നിക്ഷ്പക്ഷ നിലപാടും കാരണമായേക്കാമെന്ന് വി.കെ അക്ബര്‍ സുപ്രഭാതത്തോട് പറഞ്ഞു.


ഇതിനിടെ സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ സഹോദരിയുടെ മകന്‍ എം.ഡി ജോസ്‌മോനെ മാനേജിങ് ഡയരക്ടറായി നിയമിക്കാനുള്ള നീക്കം നടന്നിരുന്നു. നിലവില്‍ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചിന്‍ ഇന്റര്‍നാഷനല്‍ കണ്ടയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ജനറല്‍ മാനേജരാണ് ജോസ്‌മോന്‍.


ഇതുസംബന്ധിച്ചുള്ള ഫയല്‍ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഓഫിസില്‍നിന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫിസിന്റെ പരിഗണനക്കായി എത്തിയിരുന്നു. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫയല്‍ വ്യവസായ മന്ത്രിയുടെ ഓഫിസ് പിടിച്ചുവച്ചിരിക്കുകയാണ്. വിജിലന്‍സ് ക്ലിയറന്‍സ് പോലുമില്ലാതെയാണ് നിയമന നീക്കം നടത്തിയത്.


ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ പുതിയ വിജ്ഞാപനമിറക്കിയിരിക്കുകയാണ്. മാര്‍ച്ച് രണ്ടുവരെയാണ് അപേക്ഷ നല്‍കാവുന്ന തിയതി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജി.എം തസ്തികയില്‍ പുതിയ നിയമനം നടക്കാന്‍ ഏറെ സമയമെടുക്കും. ജനറല്‍ മാനേജര്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ തിടുക്കത്തില്‍ എം.ഡിയെ നീക്കം ചെയ്തത് കോര്‍പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  22 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  27 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago