പാറപൊട്ടിച്ചതിനാല്‍ വീടിന് വിള്ളല്‍ വീണു: കുടുംബത്തിന് നീതി ലഭ്യമാക്കിയില്ലെങ്കില്‍ പ്രക്ഷോഭം: കോണ്‍ഗ്രസ്
കുറ്റ്യാടി: വന്‍തോതില്‍ പാറപൊട്ടിച്ച് വീടിന് വിള്ളല്‍ വീണ സംഭവത്തില്‍ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാവിലുംപാറ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. കാവിലുംപാറ പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ താമസിക്കുന്ന വളയങ്കോട്ടുമ്മല് നാരായണിയുടെ വീടിനാണ് ചാത്തന്‍കോട്ടുനട ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി പാറപൊട്ടിച്ചതിനെ തുടര്‍ന്ന് വ്യാപകമായി വിള്ളല്‍ വീണത്.
വീടിന്റെ പല ഭാഗങ്ങളും വിണ്ടുകീറി തകര്‍ന്ന അവസ്ഥയിലാണ്. നാരായണിയും ഏഴ് അംഗങ്ങളുമാണ് വീട്ടില്‍ കഴിയുന്നത്. സംഭവം നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു പരിഹാരനടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതല്‍ എത്രയും പെട്ടന്ന് ഇടപെട്ട് നാരായണിക്കും കുടുംബത്തിനും ശാശ്വത പരിഹാരം കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വടകര പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി കെ.പി ബിജു, പി.എസ് ബിനില്‍, റോണി മാത്യൂ, ഉമേഷ് കുണ്ടുതോട്, എം. ആകാശ്, എ.പി അഭിനന്ദ്, കെ.പി കുഞ്ഞമ്മദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."