കൊവിഡ്-19: സഊദിയിൽ ആദ്യമായി ഐസൊലേറ്റ് ചെയ്ത ഖത്വീഫിന് മോചനം, വിലക്ക് ഭാഗികമായി നീക്കി
ദമാം: കൊവിഡ്-19 വൈറസ് ബാധ രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ഇതേ തുടർന്ന് പൂർണമായും ഐസൊലേറ്റ് ചെയ്യുകയും ചെയ്ത കിഴക്കൻ മേഖലയിലെ ഖത്വീഫിന് മോചനം. ശക്തമായ നിയന്ത്രണം മൂലം വൈറസ് വ്യാപനം തടയുന്നതിൽ വിജയം കണ്ടതിനെ തുടർന്നാണ് പൂർണ്ണ വിലക്ക് ഭാഗികമായി എടുത്തു കളയാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. പുതിയ തീരുമാനപ്രകാരം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഇവിടങ്ങളിലുള്ളവർക്ക് പുറത്തിറങ്ങാനാകും. നാളെ മുതലാണ് ഇത് ബാധകമാകുന്നതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
രാജ്യത്ത് ആദ്യ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആദ്യ സമ്പൂര്‍ണ്ണ കര്‍ഫ്യു ഏർപ്പെടുത്തിയ സ്ഥലം കൂടിയാണ് ഖത്വീഫ്. ഇവിടേക്കുള്ള പ്രവേശനം പൂർണ്ണമായും വിലക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം നാളെ മുതല്‍ പുറത്ത് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും നഗരത്തിലുള്ളവര്‍ക്ക് പുറത്ത് സഞ്ചരിക്കാനാകും.
ഇത് വരെ 217 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 20 ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. റിപ്പോര്‍ട്ട് ചെയ്ത ഖതീഫില്‍ നിലവില്‍ 20 പേര്‍ മാത്രമാണ് ചികിത്സയില്‍ ഉള്ളത്. 196 രോഗികൾ ഭേദമായി സ്വവസതികളിലേക് മടങ്ങി. ഒരു മരണം മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളൂ എന്നതും ആരോഗ്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നേട്ടമായി വിലയിരുത്തപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."