നായ ചത്താല്‍ പ്രധാനമന്ത്രി പ്രതികരിക്കണോ; ഗൗരീ ലങ്കേഷ് വധത്തില്‍ പ്രമോദ് മുത്തലിക്ക്
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ വിവാദ പരാമര്‍ശവുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്. ഗൗരിയുടെ വധത്തെ നായയുടെ മരണവുമായി ഉപമിച്ചാണ് മുത്തലിക്കിന്റെ പരാമര്‍ശം.
'കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയിലും മഹാരാഷ്ട്രയിലും രണ്ട് വീതം കൊലപാതകങ്ങള്‍ നടന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ ആരും കുറ്റപ്പെടുത്തുന്നില്ല. പകരം അവര്‍ ചോദിക്കുന്നത് ഗൗരി ലങ്കേഷ് വധത്തിലെ പ്രധാനമന്ത്രിയുടെ നിശബ്ദതയെ കുറിച്ചാണ്. കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുന്നതിന് മോദി എന്തിന് പ്രതികരിക്കണം?' മുത്തലിഖ് ചോദിച്ചു. ബംഗളൂരുവിലെ പൊതുയോഗത്തിലാണ് മുത്തലിക് വിവാദ പരാമര്‍ശം നടത്തിയത്.
ഗൗരി ലങ്കേഷ് വധത്തില്‍ ശ്രീരാമസേന സംശയത്തിന്റെ മുനയില്‍ നില്‍ക്കുമ്പോഴാണ് മുത്തലികിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും എല്ലാ മരണങ്ങളിലും മോദി പ്രതികരിക്കേണ്ടതില്ലെന്നാണ് ഉദ്ദേശിച്ചതെന്നും മുത്തലിക് പിന്നീട് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."