HOME
DETAILS
MAL
ജയില്‍ വാര്‍ഡന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
backup
March 01 2019 | 03:03 AM
ചവറ: ജയില്‍ വാര്‍ഡന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. തേവലക്കര അരിനല്ലൂര്‍ ചിറാലകോട്ട് കിഴക്കതില്‍ രാധാകൃഷ്ണപിള്ള-രജനി ദമ്പതികളുടെ മകന് രഞ്ജിത്താ (18) ണ് മരിച്ചത്.
സംഭവത്തില്‍ കൊല്ലം ജില്ലാ ജയില്‍ വാര്ഡന് വിനീതിനെതിരേ തെക്കുംഭാഗം പൊലിസ് കേസെടുത്തു. ബന്ധുവായ പെണ്‍കുട്ടിയെ പരിഹസിച്ചെന്നാരോപിച്ചാണ് വിനീത് രഞ്ജിത്തിനെ വീട്ടിലെത്തി മര്‍ദിച്ചത്. മര്‍ദനമേറ്റ് അബോധവസ്ഥയില്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയ്ക്കാണ് രഞ്ജിത്ത് മരിച്ചത്.
ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാര്‍ഥിയായിരുന്നു. സഹോദരന്: രാഹുല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."