കര്‍ഷകത്തൊഴിലാളികള്‍ സായാഹ്ന ധര്‍ണ നടത്തി
കരുനാഗപ്പള്ളി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് എന്‍.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ധര്‍ണ സംസ്ഥാന ജന. സെക്രട്ടറി കെ.കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമിനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, കുടിശ്ശിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ 2000 രൂപയാക്കുക, 75 വയസ്സ് കഴിഞ്ഞവര്‍ക്ക് 3000 രൂപയാക്കുക, ബി.പി.എല്‍ ലിസ്റ്റ് കുറ്റമറ്റതാക്കി റേഷന്‍ വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ.
ജില്ലാ വൈസ് പ്രസിഡന്റുമാരായ മണ്ണൂത്തറ രാധാകൃഷ്ണന്‍, റ്റി.ഡി ശരത്ചന്ദ്രന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.പി സലിംകുമാര്‍, ബ്ലോക്ക് വൈസ്പ്രസിഡന്റ് എസ്.ജയകുമാര്‍, ബ്ലോക്ക് ജന:സെക്രട്ടറി മുരളി കളീക്കല്‍, ഡി.കെ.റ്റി.എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ റ്റി.ശിവാനന്ദന്‍, ശോഭ ജഗദപ്പന്‍, കെ.രമണന്‍, കൗണ്‍സിലര്‍ ബേബി ജസീന, മണ്ഡലം പ്രസിഡന്റുമാരായ അമ്പാടി ബാബു ഓച്ചിറ, രജനി സതീശന്‍ കരുനാഗപ്പള്ളി, കള്ളേത്ത് ഗോപി പാവുമ്പ, ദിലീപ് കുമാര്‍ കെ.എസ് പുരം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."