സംസ്ഥാനത്ത് തോക്ക് തലയണക്കടിയില്‍ വച്ചാലും പീഡിപ്പിക്കപ്പെടുന്ന അവസ്ഥ: പ്രതിപക്ഷനേതാവ്
കൊല്ലം: വാക്കത്തി തലയിണക്കീഴില്‍വച്ച് ഉറങ്ങേണ്ട അവസ്ഥക്കിടവരുത്തില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് വീമ്പടിച്ച് വോട്ടുപിടിച്ച് അധികേരത്തിലേറിയ ഇടതുമുന്നണി ഭരണത്തില്‍, തോക്ക് തലയിണക്കീഴില്‍ വച്ചാലും പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ചിന്നക്കടയില്‍ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഭരണകൂടം നീതിനിഷേധത്തിന്റെ വക്താക്കളായിമാറിയിരിക്കഴിഞ്ഞു. ഇടതുമുന്നണി നീതിനിഷേധം മുഖമുദ്രയാക്കി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വയസുകാരി മുതല്‍ തൊണ്ണൂറുകാരിവരെ മൃഗീയമായി പീഢിപ്പിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രന്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, സി.എം.പി നേതാവ് സി.പി ജോണ്‍, ജി പ്രതാപവര്‍മ്മതമ്പാന്‍, കെ.സി രാജന്‍, കോയിവിള രാമചന്ദ്രന്‍, എ ഷാനവാസ്ഖാന്‍, കെ സുരേഷ് ബാബു, പുനലൂര്‍ മധു, ചിതറ മധു, മോഹന്‍ ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."