അപകടം വരുത്തിയ ബസ് മാറ്റിയില്ല; വീണ്ടും അപകടഭീഷണി
നാദാപുരം: അപകടത്തില്‍പെട്ട ബസ് ഒരാഴ്ചയായിട്ടും മാറ്റിയില്ല. റോഡില്‍ വീണ്ടും അപകട ഭീഷണി ഉയരുന്നു. കല്ലാച്ചി പയന്തോങ്ങിലാണ് കഴിഞ്ഞ ഞായറാഴ്ച സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു അപകടമുണ്ടായത്. കാര്‍ യാത്രികരായ നാലുപേര്‍ക്ക് അപകടത്തില്‍ സാരമായി പരുക്കേല്‍ക്കുകയും ചികിത്സയില്‍ ആയിരുന്ന പേരാമ്പ്ര സ്വദേശി ആന്റണി (64) ഇന്നലെ മരണപ്പെട്ടിരുന്നു.
കല്ലാച്ചിയില്‍ നിന്നും കക്കാട്ടിലേക്കു പോകുന്ന സംസ്ഥാന പാതയിലാണ് ഇപ്പോഴും ബസുള്ളത്. പരിസരത്ത് കലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഐ.എച്.ആര്.ഡി കോളജ്, ഹൈടെക് പബ്ലിക് സ്കൂള്‍, ഗവ. യു.പി സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടേക്ക് വരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ബസ് മാറ്റാത്തതിനെ തുടര്‍ന്ന് അപകട ഭീഷണി നേരിടുകയാണ്. കൂടാതെ ഇതുവഴി വരുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്പ്പെടുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."