എല്‍.ഡി.എഫിന്റെ ആദ്യ ബജറ്റ് നാളെ; മണ്ണിനും മനുഷ്യനുമുള്ള ബജറ്റായിരിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. ധനമന്ത്രി തോമസ് ഐസക്ക് വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ബജറ്റ് തയ്യാറാക്കല്‍ ഇന്ന് പൂര്‍ത്തിയാക്കും. പിന്നീട് മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം ബജറ്റ് പ്രിന്റിങ്ങിനായി സര്‍ക്കാര്‍ പ്രസ്സിലേക്കയയ്ക്കും.
പിണറായി സര്‍ക്കാരിന്റെ ധനനയവും വികസനകാഴ്ചപ്പാടുകളും പ്രതിഫലിക്കുന്ന ഈ ബജറ്റില്‍ നിരവധി വികസന പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം, കേരളത്തെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതു പോലെ മണ്ണിനും വന്‍കിട വ്യവസായങ്ങള്‍ക്കും മനുഷ്യന്റെ അടിസ്ഥാനവികസനത്തിനും പ്രാമുഖ്യം നല്‍കുന്ന ബജറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 67ാം ബജറ്റും തോമസ് ഐസകിന്റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് നാളെ നിയമസഭയില്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."