ഷര്‍ജീല്‍ ഇമാമിനെതിരെയും യു.എ.പി.എ; സി.എ.എ വിരുദ്ധ സമരക്കാരെ വിടാതെ ഡല്‍ഹി പൊലിസ്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലിസ് . അറസ്റ്റ് ചെയ്ത് 88 ദിവസം കഴിഞ്ഞാണ് പൊലിസ് ഷര്‍ജീലിന് മേല്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നത്. നേരത്തെ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റവും പൊലിസ് ചുമത്തിയിരുന്നു.ഏഴ് വര്‍ഷം വരെ ജയിലില്‍ കിടത്താവുന്ന വകുപ്പാണ് യു.എ.പി.എ.
'ഷര്‍ജിലിനെ തുടര്‍ച്ചയായി ജയിലില്‍ കിടത്താനുള്ള നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഡല്‍ഹി വംശഹത്യക്ക് ഷര്‍ജിലിന്റെ പ്രസംഗം പ്രേരണയായെന്നാണ് പൊലീസ് വാദിക്കുന്നത്. ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികളേയും പൊലിസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി 28 നാണ് ഷര്‍ജിലിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പൊലിസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യു.പി. പൊലിസും ഷര്‍ജിലിനെതിരെ കേസ്് രജിസ്റ്റര്‍ ചെയ്തിരുന്നു.
ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഷര്‍ജില്‍ ബിഹാര്‍ സ്വദേശിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ച് തുടങ്ങുന്നത് ഷര്‍ജിലിന്റെ നേതൃത്വത്തിലായിരുന്നു. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം ആരംഭിക്കുമ്പോഴും ഷര്‍ജില്‍ നേതൃനിരയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."