അക്ഷരനഗരിക്ക് ഇനി ലയതാളങ്ങളുടെ പകലിരവുകള്‍
കോട്ടയം: അക്ഷരനഗരിയുടെ പകലിരവുകള്‍ ഉല്‍സവാന്തരീക്ഷം പകര്‍ന്ന് എം.ജി സര്‍വകലാശാല കലോത്സവം ' അലത്താളം ' വര്‍ണാഭമായ ഘോഷയാത്രയോടെ കൊടിയേറി. പ്രധാന വേദിയായ തിരുനക്കര മൈതാനത്ത് ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ കലാമാമാങ്കത്തിന് തിരിതെളിയിച്ചു. കലോത്സവത്തിന്റെ വരവറിയിച്ച് ഇന്നലെ പൊലിിസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്രയില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള യുവത്വം നിറഞ്ഞു നിന്നു.
അലത്താളത്തിന് തുടക്കം കുറിച്ച് പ്രധാന വേദിയില്‍ തിരിതെളിയിച്ച ചലച്ചിത്രതാരം ഹരിശ്രീ അശോകന്‍ തന്റെ കലാലയ കലോത്സവ ഓര്‍മ്മകള്‍ പങ്കുവച്ചു. ചലച്ചിത്രതാരം മിയ ജോര്‍ജ്ജ്, മോഡലും മോട്ടിവേറ്ററുമായ തസ്‌വീര്‍ മുഹമ്മദ്, എന്നിവുടെ സാന്നിധ്യം സദസ്സിന് ആവേശമായി. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നിഖില്‍ എസ് അധ്യക്ഷനായി. ചടങ്ങില്‍ ഘോഷയാത്രയിലെ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരങ്ങള്‍ വി.എന്‍ വാസവന്‍ വിതരണം ചെയ്തു.
കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ രാഹുല്‍ രഘുവിനെ വേദിയില്‍ അനുമോദിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ കെ സുരേഷ് കുറുപ്പ് എം.എല്‍.എ, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അഞ്ച് ദിവസങ്ങളിലായി ഏഴ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 57 ഇനങ്ങളിലായി 3600ല്‍പരം പ്രതിഭകളാണ് കലാമാമാങ്കത്തില്‍ മത്സരിക്കുന്നത്.
നാലാം തീയതി വൈകുന്നേരം കലോത്സവത്തിന്റെ സമാപന സമ്മേളനം ചലച്ചിത്രതാരം രജീഷ വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."