മുഖ്യമന്ത്രിക്കു കത്തയച്ചു: സാനിയക്കു വീടൊരുക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം
പുതുക്കാട്: മുപ്ലിയം വെള്ളാരംകുന്ന് ഇല്ലിക്കല്‍ ഡേവീസിന്റെ മകളായ സനിയയാണു അന്തിയുറങ്ങാന്‍ സുരക്ഷിതമായൊരു വീടിനുവേണ്ടി മുഖ്യമന്ത്രിക്കു കത്തയച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ സാനിയ അടച്ചുറപ്പുള്ള വീടില്ലാത്തതു മൂലം മാതാപിതാക്കളൊടൊത്തു താമസിക്കാന്‍ കഴിയാതെ ബന്ധുവീട്ടില്‍ നിന്നാണു പഠിക്കുന്നത്.
ഏതു നിമിഷവും തകര്‍ന്നു വീഴാറായ മേല്‍ക്കൂരയും ചുമരുകളും ചിതലരിച്ച വാതിലുകളും ജനലുകളും ഉള്ള വീട്ടിലാണു പോളിയോ ബാധിച്ചു 60 ശതമാനത്തിലേറെ അംഗപരിമിതനായ ഡേവീസും കുടുംബവും കഴിയുന്നത്. മുച്ചക്ര വാഹനത്തില്‍ ലോട്ടറി ടിക്കറ്റു വിറ്റാണു ഡേവീസ് ഉപജീവനമാര്‍ഗം തേടുന്നത്. തൃശൂരിലെ സ്വകാര്യ ദന്താശുപത്രിയിലെ തൂപ്പുകാരിയാണു ഡേവിന്റെ ഭാര്യ മിനി. മകളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ കഴിയാതെ വന്നതോടെയാണു ബന്ധുവീട്ടിലേക്കു മാറ്റിയത്. ഡേവീസിന്റെ കുടുംബത്തിന്റെ ദുരാവസ്ഥ സുപ്രഭാതം മുന്‍പു വാര്‍ത്ത നല്‍കിയിരുന്നു . അധികൃതര്‍ ഇടപ്പെട്ടുവെങ്കിലും തുടര്‍ നടപടികള്‍ വൈകിപ്പിക്കുന്നതാണു ഇപ്പോഴത്തെ പ്രശ്‌നം.
പത്തു വര്‍ഷത്തിലേറെയായി ഭവന സഹായത്തിനുള്ള അപേക്ഷയുമായി ഡേവീസ് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. മന്ത്രിക്കും കലക്ടര്‍ക്കും മറ്റു ഉന്നത ഉദ്യോസ്ഥര്‍ക്കും നേരിട്ടു നിവേദനങ്ങള്‍ നല്‍കി. ഗ്രാമസഭകളില്‍ നിരവധി തവണ അപേക്ഷ കൊടുത്തു.
പല കാരണങ്ങള്‍ നിരത്തി അധികൃതര്‍ ഡേവിസിനേയും കുടുംബത്തേയും അകറ്റി നിര്‍ത്തുകയായിരുന്നു. കാലവര്‍ഷം ശക്തമായതോടെ വീടിന്റ ഓരോ ഭാഗം തകര്‍ന്നു വീണു തുടങ്ങി. താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു മുന്‍ഗണനാ ലിസ്റ്റില്‍ വന്നിട്ടും അധികൃതരുടെ അവഗണനയില്‍ സഹിക്കെട്ടാണു സനിയ മുഖ്യമന്ത്രിക്കു കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."