HOME
DETAILS

തോട്ടം തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസമായി 50 രൂപ മാത്രം

  
backup
March 01 2019 | 06:03 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-8

കല്‍പ്പറ്റ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം ഇനിയും വൈകും. താല്‍ക്കാലികമായി തൊഴിലാളികള്‍ക്ക് 50 രൂപയുടെ ഇടക്കാലാശ്വാസം മാത്രം നല്‍കാന്‍ തീരുമാനിച്ച് ഇതുസംബന്ധിച്ച് കഴിഞ്ഞ നടന്ന പി.എല്‍.സി യോഗം പിരിഞ്ഞു. ശമ്പള പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് അടുത്ത ജൂണിലാണ് ഇനി ചര്‍ച്ച തുടരുക. ഫെബ്രുവരി ഒന്നുമുതലുള്ള തൊഴില്‍ദിനങ്ങള്‍ക്കാണ് ഇടക്കാലാശ്വാസ തുക ലഭിക്കുക. ഇതോടെ തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് നിലിവലുള്ള വേതനമായ 301 രൂപക്കൊപ്പം 50 രൂപ ചേര്‍ത്ത് 351 രൂപ ലഭിക്കും. ഏലത്തോട്ടങ്ങളില്‍ ഇടക്കാലാശ്വാസം ചേര്‍ത്ത് 380ഉം റബര്‍ തോട്ടങ്ങളില്‍ 431 രൂപയുമാണ് ലഭിക്കുക.
2017 ഡിസംബര്‍ 31നാണ് തോട്ടം മേഖലയിലെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത്. തുടര്‍ന്ന് പത്തിലധികം പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗങ്ങള്‍ നടന്നെങ്കിലും ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനിമായിരുന്നില്ല. പ്രതിദിന മിനിമം വേതനം 600 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ നിലിവിലെ വേതനത്തില്‍ 30 രൂപയുടെ വര്‍ധനവ് വരുത്താമെന്ന നിലപാടിലാണ് തോട്ടം മാനേജ്‌മെന്റുകള്‍. നേരത്തെ അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍ അഞ്ചു രൂപ മാത്രം വര്‍ധിപ്പിക്കാമെന്നായിരുന്ന മാനേജ്‌മെന്റ് നിലപാടെങ്കിലും പിന്നീടിത് മയപ്പെടുത്തിയാണ് 30 രൂപയിലെത്തിയത്. 30 രൂപയില്‍ കൂടുതല്‍ വര്‍ധനവ് വരുത്തുകയാണെങ്കില്‍ അത് നിബന്ധനകള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യവും ഉടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അധ്വാനഭാരം വീണ്ടും വര്‍ധിപ്പിക്കണം, പുതുക്കി നിശ്ചയിക്കുന്ന പ്രതിദിന വേതനം ഗഡുക്കളായെ നല്‍കൂ, വര്‍ധിപ്പിച്ച വേതനത്തിന് മറ്റു ആനുകൂല്യങ്ങള്‍ നല്‍കില്ല, ശമ്പള പരിഷ്‌കരണ കാലാവധി നാലു വര്‍ഷമാക്കുക തുടങ്ങിയ നിബന്ധനകളാണ് ഉടമകള്‍ ഉന്നയിക്കുന്നത്. 30 രൂപയുടെ വര്‍ധനവും ഉടമകളുടെ നിബന്ധനകളും അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ട്രേഡ് യൂനിയനുകള്‍.മാനേജ്‌മെന്റ് നിലപാട് അയവു വരുത്താതിരുന്നതോടെ ഫെബ്രുവരി 20ന് സൂചനാപണിമുടക്ക് നടത്താന്‍ ട്രേഡ് യൂനിയനുകള്‍ തീരുമാനിച്ചിരുന്നു. പിന്നീട് തൊഴില്‍ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സമരം മാറ്റിവെക്കുകയായിരുന്നു.
ഇടക്കാലാശ്വാസമായി 50 രൂപ പ്രഖ്യാപിച്ചതോടെ ജൂണില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനത്തില്‍ 50 രൂപയുടെ വര്‍ധനവ് ഉറപ്പായും ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ മാനേജ്‌മെന്റുകളുടെ നിബന്ധനകള്‍ സംബന്ധിച്ച് എങ്ങനെ ധാരണയിലെത്തുമെന്ന കാര്യം കണ്ടറിയണം. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ പരിഷ്‌കരണ കാലാവധി കഴിഞ്ഞത് മുതലുള്ള മുന്‍കാല പ്രാബല്യം ലഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  5 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  5 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  5 days ago