HOME
DETAILS
MAL
പാസഞ്ചര്‍ ട്രെയിനുകള്‍ വൈകും
backup
April 07 2017 | 19:04 PM
കൊച്ചി: ചിങ്ങവനം കോട്ടയം സ്റ്റേഷനുകള്‍ക്കിടയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ മാസം 10, 27 തീയതികളില്‍ ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.
കൊല്ലം- എറണാകുളം മെമു ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകി ഉച്ചക്ക് 12.40നാണ് പുറപ്പെടുക. എറണാകുളം-കായംകുളം പാസഞ്ചര്‍ രാവിലെ 11.30ന് പുറപ്പെടുമെങ്കിലും കോട്ടയം സ്റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. കോര്‍ബ -തിരുവനന്തപുരം എക്‌സ്പ്രസും ഈ ദിവസങ്ങളില്‍ കോട്ടയം സ്റ്റേഷനില്‍ 15 മിനിറ്റ് പിടിച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."