ഫുട്ബോള്‍ ആവേശത്തില്‍ കുടുംബശ്രീയും
കണ്ണൂര്‍: നാടെങ്ങും ഫുട്ബോള്‍ ആരവത്തില്‍ മുഴുകുമ്പോള്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ ലക്ഷ്യമിട്ട് കുടുംബശ്രീ. ഫുട്ബോള്‍ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം നടത്താനാണ് ജില്ലാ മിഷന് ഒരുങ്ങുന്നത്. അംഗങ്ങള്‍ക്ക് പുറമേ ഇവരുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാകും അടുത്തദിവസം മത്സരങ്ങള്‍ സംഘടിപ്പിക്കുക. കളിക്കൊപ്പം വായന പരിപോഷിപ്പിക്കുക, ദൃശ്യമാധ്യമ ആസ്വാദനത്തിന്റെ പുതിയ വഴികള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ടെന്ന് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ സുര്‍ജിത് പറഞ്ഞു. രണ്ടു പേരുടെ ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒരു സി.ഡി.എസില്‍നിന്ന് ഒരു ടീമാണ് മത്സരത്തിനെത്തുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 ടീമുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അവസരമുണ്ടാവൂ. ഇവര്‍ക്ക് പുറമെ കുടുംബശ്രീയുടെ മുഴുവന്‍ സപ്പോര്‍ട്ടിങ് ടീമംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്. എം.ഇ.സി, ട്രെയിനിങ്, കെ.എ.എസ്.എസ്, ജെന്‍ഡര്‍, ബാലസഭ, ആര്.പി തുടങ്ങിയവര്‍ക്കും ഒരു ടീമിനെ പങ്കെടുപ്പിക്കാം. 20നകം ജില്ലാ മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."