ദി പ്രൊജക്ട് ബീച്ച് ' മാസ്റ്റര്‍പ്ലാന്‍ ആരോഗ്യമന്ത്രിക്കു കൈമാറി
കോഴിക്കോട്: എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ദി പ്രോജക്ട് ബീച്ച് ' നവീകരണ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കു കൈമാറി. ബീച്ച് ആശുപത്രി സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. നാലു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നു മന്ത്രി ഉറപ്പുനല്‍കി.
കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തില്‍ 15 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ഖര-ദ്രാവക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കല്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ നവീകരണം, കാന്റീന് വിപുലീകരണം, കുടിവെള്ള പദ്ധതി എന്നിവയാണ് ആദ്യഘട്ടം.
ഇതിനായി എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപയും അനുവദിച്ചു. ഉദ്യാനനിര്‍മാണം, പാര്‍ക്കിങ് സൗകര്യം, ബൈക്ക് ആംബുലന്‍സ്, ട്രോമാകെയര്‍ എന്നിവയും ഒരുക്കും. മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിയോടൊപ്പം ആശുപത്രി സന്ദര്‍ശിച്ചു.
ഡി.എം.ഒ ഡോ. ആര് എല്‍ സരിത, ആശുപത്രി സൂപ്രണ്ട് എ. സാബു, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഉത്തരമേഖല പ്രസിഡന്റ് ആഷിഖ് പരോള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."