കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നു; പ്രതികള്‍ക്ക് നല്ലനടപ്പിനായി കോടതിയോട് അപേക്ഷിക്കാം
മണ്ണാര്‍ക്കാട് : സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ജില്ലാ പ്രൊബേഷന്‍ ഓഫിസ് നേര്‍വഴി പദ്ധതിയുടെ രണ്ടാം ഘട്ട ക്ലാസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് ക്ലാസ് സംഘടിപ്പിച്ചത്. പൊലിസ്, ജയില്‍ ഓഫീസര്‍മാര്‍, പ്രോസിക്യൂട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കായാണ് ക്ലാസ് നടത്തിയത്.
സംസ്ഥാനത്ത് നല്ലനടപ്പ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി. കുറ്റവാളികളെ നല്ല നടപ്പിന് അനുവദിച്ച് മാനസികവും സാമൂഹികവുമായി പരിവര്‍ത്തനം ചെയ്ത് നല്ല പൗരന്മാരാക്കുകയാണ് ഉദ്ദേശം. പ്രൊബേഷന്‍ സംവിധാനത്തെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അറിവ് കുറവാണ്. ചെറിയ കുറ്റങ്ങള്‍ കൊണ്ട് ജയിലിലാകുന്നവര്‍ വലിയ കുറ്റവാളിയായി പുറത്തിറങ്ങാനുള്ള സാധ്യതയാണുള്ളത്. ഇതേ സമയം ഇവരെ നല്ലനടപ്പിന് കോടതി അനുവദിച്ചാല്‍ മിക്കവരെയും നല്ല പൗരന്മാരായി മാറാന്‍സാധ്യതയുണ്ട്. 18 മുതല്‍ 21 വരെവയസുള്ള കുറ്റവാളികളേയും ആദ്യമായി കുറ്റം ചെയ്യുന്നവരേയും അര്‍ഹതയുണ്ടെങ്കില്‍ ഇതിന് പരിഗണിക്കണമെന്നതാണ് നിയമം. കോടതി ആവശ്യപ്പെടുന്നതനുസരിച്ച് പ്രതികള്‍ക്ക് ഇതിന് യോഗ്യതയുണ്ടോ എന്നത് പ്രൊബേഷന്‍ ഓഫിസും പൊലിസും കോടതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സമൂഹത്തെ സൃഷ്ട്ടിക്കുന്നതിനായി നല്ല നടപ്പ് നിയമത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാകുന്നതിനായി കൂടുതല്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ജില്ലാ പ്രൊബേഷന്‍ ഓഫീസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷരീഫ് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.എച്ച് ജയകൃഷ്ണന്‍ പ്രൊബേഷന്‍ സംവിധാനത്തെകുറിച്ച് ക്ലാസെടുത്തു. യുവകുറ്റവാളികളും, പ്രൊബേഷന്‍ സാധ്യതകളും എന്ന വിഷയം വെല്‍ഫെയര്‍ ഓഫീസര്‍ ധന്യ അവതരിപ്പിച്ചു.പദ്ധതി വിശദീകരണ ജിഷ്ണു.കെ.മാധവ് നടത്തി. ടി.കെ ഉഷ, രാഹുല്‍ എ.എസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."