99 രൂപ മിനിമം നിരക്കില്‍ ടാക്‌സി കാറുകള്‍ ഇന്ന് മുതല്‍ നഗരത്തില്‍
കോഴിക്കോട്: 99 രൂപ മിനിമം നിരക്കില്‍ ടാക്‌സി കാറുകള്‍ ഇന്ന് മുതല്‍ നഗരത്തില്‍ ഓടിത്തുടങ്ങും. ഓണ്‍ലൈന്‍ കാബ് സര്‍വിസ് ഗ്രൂപ്പായ മാംഗോ കാബ്‌സാണ് ആകര്‍ഷകമായ നിരക്കില്‍ സ്വകാര്യ ടാക്‌സികള്‍ വാടകയ്ക്ക് നല്‍കുന്നത്. 99 രൂപയ്ക്ക് നാലു കിലോമീറ്റര്‍ ദൂരപരിധിയില്‍ 24 മണിക്കൂറും മാംഗോ കാബ്‌സിന്റെ ടാക്‌സി സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഇതിനൊപ്പം നഗരത്തിലെ ആശുപത്രികളിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്രകളും മാംഗോ കാബ്‌സ് സൗജന്യമായി നല്‍കും.
യാത്ര പുറപ്പെട്ട് അവസാനിക്കുന്ന സ്ഥലം വരെയുള്ള നിരക്കാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക. കിലോമീറ്ററിന് പത്തു രൂപയാണ് നിരക്ക്. ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതിനായി പൂര്‍ണമായും ജി.പി.എസ് സംവിധാനത്തോട് കൂടിയാണ് ടാക്‌സികള്‍ സജ്ജീകരിച്ചിരിക്കുന്നത്. ടാക്‌സിക്ക് പുറമെ 200ലേറെ വിവിധ ഇനം മോഡല്‍ വാഹനങ്ങളും മാംഗോ കാബ്‌സ് നിരത്തിലിറക്കുന്നുണ്ട്. ലക്ഷ്വറി കാറുകള്‍, ടെംപോ ട്രാവലറുകള്‍, ടൂറിസ്റ്റ് ബസുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് വാടകയ്ക്ക് ലഭ്യമാക്കുന്ന മാംഗോ കാബ്‌സില്‍ റെന്റ് എ കാര്‍ സേവനവുമുണ്ട്.
ആവശ്യക്കാര്‍ക്ക് 9048123456 എന്ന നമ്പറില്‍ വിളിച്ചും ംംം.ാമിഴീരമയ.െശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും ടാക്‌സികള്‍ ബുക്ക് ചെയ്യാം.
എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഇതിനകം തന്നെ പ്രവര്‍ത്തനമാരംഭിച്ച മാംഗോ കാബ്‌സ് ഇതാദ്യമായാണ് കോഴിക്കോട്ടെത്തുന്നത്. മാംഗോ കാബ്‌സ് ഓഫിസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മര്‍ക്കസ് കോംപ്ലക്‌സില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിഷ്ണു എ. കുമാര്‍, എം.എസ് ദിലീപ്, പി.കെ മുസ്തഫ, അജയ് കൃഷ്ണന്‍, അനൂപ് നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."