'സദാചാര പൊലിസെന്ന' കുറ്റം ചുമത്തി കേസില്‍ കുടുക്കിയെന്ന ആരോപണവുമായി യുവാക്കള്‍
കണ്ണൂര്‍: ട്രെയിനില്‍ പരസ്യമായി അനാശാസ്യ പ്രവര്‍ത്തനം നടത്തിയ വിദേശ വനിതയെയും,കൃഷ്ണകുമാര്‍ എന്നയാളെയും തടഞ്ഞതിനു മൂന്നു യുവാക്കള്‍ക്കെതിരെ കേസ് എടുക്കുകയും മാനഹാനി വരുത്തുകയും ചെയ്തതായി പരാതി.
സത്യാവസ്ഥ എല്ലാവരും തിരിച്ചറിയണമെന്നും നീതി ലഭ്യമാക്കണമെന്നും ഇരിട്ടി സ്വദേശികളായ സി.എന്‍ അര്‍ഷാദ്, വി.കെ വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 12നു മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലായിരുന്നു സംഭവം. അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട വിദേശവനിത തന്റെ ഭാര്യയാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ കൃഷ്ണകുമാര്‍ പറഞ്ഞത്. വീണ്ടും ഇവര്‍ ഇതേ പെരുമാറ്റം തുടര്‍ന്നപ്പോള്‍ ട്രെയിന്‍ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയപ്പേള് ബഹളം വെക്കുകയും ഇവരെ പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുവാന്‍ കൂടെയുള്ള യാത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നു കാഞ്ഞങ്ങാട് വണ്ടി നിര്‍ത്തിയപ്പോള്‍ ഇരുവരും ഇറങ്ങിയോടാന്‍ ശ്രമിച്ചു.
ഇതോടെ കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷനില്‍ മൂവരും പോകുകയും എന്നാല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലിസുകാരെല്ലാം ചേര്‍ന്നു തങ്ങളെ പ്രതികളാക്കി കേസ് ഫയല്‍ ചെയ്തതായിരുന്നു സംഭവമെന്നു യുവാക്കള്‍ പറഞ്ഞു. സദാചാര പൊലിസ് കുറ്റം ചുമത്തി പൊലിസ് കേസ് ഫയല്‍ ചെയ്യുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങുകയും ചെയ്തു. പിന്നീട് റിമാന്‍ഡ് ചെയ്ത് തിരിച്ചെത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ക്കെതിരെ പീഢനശ്രമം നടത്തിയെന്ന ആരോപണം വന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ദമ്പതികളല്ല. പൊലിസ് ഞങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴും കൃഷ്ണകുമാര്‍ എന്നയാള്‍ പരാതിയില്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍ കാഞ്ഞങ്ങാട് സി.ഐ സുനില്‍ കുമാര്‍ നിര്‍ബന്ധിച്ചു കേസ് എടുക്കുകയായിരുന്നുവെന്നു യുവാക്കള്‍ ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."