പരപ്പനങ്ങാടി കടപ്പുറത്തു നിന്ന് കണ്ടെടുത്ത അജ്ഞാത വസ്തു നിര്‍വീര്യമാക്കി
പരപ്പനങ്ങാടി: ഒട്ടുമ്മല്‍ സൗത്ത് കടപ്പുറത്ത് നിന്നും വ്യാഴാഴ്ച വൈകിട്ട് കടലില്‍ കാരക്കടിഞ്ഞ അജ്ഞാത വസ്തു നിര്‍വീര്യമാക്കി. മലപ്പുറത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ,തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ,പരപ്പനങ്ങാടി പൊലിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കടല്‍ തീരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് സിലിണ്ടര്‍ രൂപത്തിലുള്ള വസ്തു നിര്‍വീര്യമാക്കിയത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ആദ്യം ബോംമ്പ് സ്ക്വാഡ് സ്ഥലത്തെത്തി നിര്‍വീര്യമാക്കാന്‍ നടത്തിയ ശ്രമം വിഫലമായതോടെയാണ് ഫയര്‍ഫോഴ്സെത്തി കട്ടിങ് മെഷീനും പ്ലെയറും ഉപയോഗിച്ച് തുറക്കുകയും കടല്‍വെള്ളത്തില്‍ താഴ്ത്തി ഗ്യാസ് ഒഴിവാക്കുകയും ചെയ്തത്. വിദേശങ്ങളില്‍ ഉപയോഗിക്കുന്ന വീര്യം കൂടിയ ഗ്യാസാണ് സിലിണ്ടറില്‍ ഉണ്ടായിരുന്നത്. രണ്ട് മണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് ഇതിന്റെ അടുപ്പ് തുറന്നത്. തുടര്‍ന്ന് ഗ്യാസ് ഒഴിവാക്കിക്കിട്ടാന്‍ അരമണിക്കൂറോളം സമയമെടുത്തു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍ എം രവീന്ദ്രനാഥ്, ടി കെ മദനമോഹനന്‍, എസ് സജീഷ്കുമാര്‍, സനൂപ്, നസീര്‍, ബോംബ് സ്ക്വാഡിലെ സുനില്‍ കണ്ണന്‍കുളങ്ങര, ടി എസ് ശ്രീജിത്ത്, ഡോഗ് സ്ക്വാഡ് ഓഫിസര്‍ എസ് പ്രശാന്ത്, പരപ്പനങ്ങാടി പൊലിസ് സബ് ഇന്‍സ്പെക്ടര്‍ സമീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."