എസ്.ഐ.സി ഖുര്‍ആന്‍ മുസാബഖ 2020 ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍
ജിദ്ദ: പവിത്ര മാസം പരീക്ഷണങ്ങള്‍ക്ക് പരിഹാരം': എസ്.ഐ.സി ഖുര്‍ആന്‍ മുസാബഖ 2020 ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍.പവിത്ര മാസം പരീക്ഷണങ്ങള്‍ക്ക് പരിഹാരം' എന്ന ശീര്‍ഷകത്തില്‍ സമസ്‌ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ഖുര്‍ആന്‍ മുസാബഖ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് എസ്. ഐ.സി സെന്‍ട്രല്‍, നാഷണല്‍ തലങ്ങളില്‍ ഖുര്‍ആന്‍ മുസാബഖ മത്സരങ്ങള്‍ അരങ്ങേറുക.
സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളി ലായാണ് മത്സരം. പത്ത് വയസ് വരെ സബ്‌ജൂനിയര്‍, 11 മുതല്‍ 14 വരെ ജൂനിയര്‍, 15 മുതല്‍ 18 വരെ സീനിയര്‍ അതിനു മുകളിലുള്ളവര്‍ ജനറല്‍/ഉലമ വിഭാഗം എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.സബ്‌ജൂനിയര്‍ വിഭാഗത്തിന് അവസാന ജുസ്‌ഉം ജൂനിയര്‍ വിഭാഗത്തിന് സൂറത്തുല്‍ കഹ്ഫ് മുതല്‍ അവസാന സൂറത് വരെയും മറ്റുള്ളവര്‍ക്ക് ഖുര്‍ആന്‍ മുഴുവനും എന്ന രീതിയിലാണ് മത്സരം അരങ്ങേറുക. പരിപാടിയുടെ വിജയത്തിനായി സെന്‍ട്രല്‍ തലങ്ങളില്‍ സബ്‌കമ്മിറ്റികളും രൂപീകരിക്കും. റമദാന്‍ 15ന് മുമ്പായി സെന്‍ട്രല്‍ കമ്മിറ്റി മത്സരങ്ങള്‍ നടത്തി വിജയികളെ പ്രഖ്യാപിക്കുമെന്നും ഇതില്‍ വിജയിക്കുന്നരെ ഉള്‍പ്പെടുത്തിയാണ് നാഷണല്‍ തല മത്സരം നടക്കുക്കുകയെന്നും ഖുര്‍ആന്‍ മുസാബഖ മത്സര പരിപാടി ചെയര്‍മാന്‍ സൈദലവി ഫൈസി കണ്‍വീനര്‍ നൗഷാദ് അന്‍വരി എന്നിവര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."