ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലേക്ക്
ആര്‍പ്പൂക്കര : പഞ്ചായത്തിലെ മനോഹരമാക്കുന്ന ചെണ്ണാര് തോടും, മീനച്ചിലാറും കൈപ്പുഴയാറും, കൈവഴികളും വേമ്പനാട്ടു കായല്‍ തീരത്തും ചേക്ക എസ്റേററ്റ് പ്ലാന്റേഷനും ആമ്പല്‍പ്പൂ നിറഞ്ഞു സുന്ദരമായ ചുഴലിക്കുഴി പ്രദേശവും ഉള്‍പ്പെടുത്തി ടൂറിസം പദ്ധതി നടപ്പിലാക്കുവാന്‍ പഞ്ചായത്ത് രൂപരേഖ തയ്യാറാക്കുന്നു.
കുടുബശ്രീ അയല്‍ക്കൂട്ടങ്ങളുടേയും സാമൂഹ്യ സാംസ്കാരിക സംഘടനകളുടേയും ഹോംസ് റ്റേ ഓണേഴ്സിന്റെയും ഹൗസ് ബോട്ട് ഓണേഴ്സിന്റെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി സംബദ്ധിച്ച ഉത്തരവാദിത്വ ടൂറിസം സെമിനാര്‍ പഞ്ചായത്ത് ഹാളില്‍ എം.എല്‍.എ. കെ.സുരേഷ് കുറുപ്പ് ഉത്ഘാടനം ചെയ്തു. ടൂറിസ്റ്റുകളോടുള്ള വിനയമായ പെരുമാറ്റവും വൃത്തിയായ അന്തരീക്ഷവും മാലിന്യ വിമുക്തമായ തോടുകളും സംരക്ഷിച്ചു കൊണ്ട് മാത്രമേ ടൂറിസം പദ്ധതികള്‍ക്ക് നിലനില്ക്കുവാന് കഴിയൂ എന്നും അതിന് വേണ്ടി നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു ഉത്തരവാദിത്വ ടൂറിസം മിഷന് കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ സെമിനാറില്‍ പദ്ധതിയെ സംബന്ധിച്ച് വിശദമായി ക്ലാസ്സ് നയിച്ചു.
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാടന്‍ പാട്ടുകളും കലകളും കൊയ്ത്തുപാട്ടും, ഓണാഘോഷവുമായി ബന്ധപ്പെട്ട് തുമ്പിതുള്ളലും വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന മീന്‍ പിടുത്ത കാഴ്ചകളും ഉള്‍പ്പെടുത്തി ടൂറിസം ഫെസ്റ്റ് നടത്തുവാന്‍ സെമിനാറില്‍ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മോഹന്‍ സി ചതുരച്ചിറ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എല്‍സമ്മ വേളാശ്ശേരി, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരായ ജസ്റ്റിന് ജോസഫ് ,റോസിലി ടോമിച്ചന്, ജെയിംസ് തിട്ടാല, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ ഷാജി, ആനന്ദ് പഞ്ഞിക്കല്‍, ബീനാ രാജേന്ദ്രന്, ശോഭനാ വേലായുധന് ,അജിതാ കുമാര്‍,പ്രഭാത്, സന്ധ്യ, ശ്രീകാന്ത് പ്രവീണ്‍ കുമാര്‍, ഷൈനി ലൂക്കോസ് പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."