മലയോരത്ത് തീയാളുന്നു; ഫയര്‍ സ്റ്റേഷന് വേണമെന്ന് ആവശ്യം
കുന്നുംകൈ: വെള്ളരിക്കുണ്ടില്‍ മലയോര താലൂക്ക് ഉദ്ഘാടനം കഴിഞ്ഞു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഫയര്‍ സ്റ്റേഷന് യൂനിറ്റിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്. വെള്ളരിക്കുണ്ടില്‍ താല്‍ക്കാലികമായി ഫയര്‍ സ്റ്റേഷന് ആരംഭിക്കുന്നതിന് നിരവധി കെട്ടിട സൗകര്യങ്ങളുണ്ടായിട്ടും സൗകര്യമൊരുക്കി കൊടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കാമെന്ന് നാട്ടുകാരും വ്യാപാരികളും ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
ജില്ലയില്‍ തന്നെയുള്ള റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും പലതവണ നിയമസഭയിലുള്‍പ്പെടെ ഉന്നയിച്ച വിഷയമാണ്. ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, പരപ്പ, കുന്നുംകൈ, കാലിച്ചാമരം, പരപ്പച്ചാല്‍, ബിരിക്കുളം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും അഗ്നിബാധയുണ്ടായാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള പെരിങ്ങോം, കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുവേണം അഗ്നിശമന സേനയെത്താന്‍. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തുനിന്ന് അത്ര അകലെയല്ലാത്ത കോട്ടഞ്ചേരി മലനിരകളില്‍ സ്ഥിരം അഗ്നിബാധയുണ്ടാകാറുണ്ട്. വെള്ളരിക്കുണ്ട് താലൂക്കില്‍ ഫയര്സ്റ്റേഷന് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പലതവണ ത്രിതല പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
കഴിഞ്ഞദിവസം ചിറ്റാരിക്കണ്ടണ്ടാണ്ടണ്ടണ്ടണ്ടല് ആറക്കതട്ടില് അറയ്ക്കല്‍ ജോസ് , തോമസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തുണ്ടായ വന്‍ അഗ്നിബാധ നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലാണ് നിയന്ത്രണ വിധേയമായത്. മലയോരത്ത് ഇത്തരത്തിലുള്ള തീ പിടിത്തമുണ്ടാകുന്നത് നാട്ടുകാരില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."