HOME
DETAILS

കൊവിഡ് പ്രതിസന്ധിക്കിടയിലും ധൂര്‍ത്ത് തുടരുന്നു

  
backup
May 01 2020 | 02:05 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af

 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലും മേധാവികളുടെ മുറികളിലും എ.സി സ്ഥാപിച്ചതിനുള്ള പണം അനുവദിക്കുന്നത് തുടരുന്നു. മാര്‍ച്ച് മാസത്തില്‍ അനുവദിച്ചതിന് പുറമെ ഏപ്രില്‍ പകുതിവരെ മൂന്നര ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. മാര്‍ച്ച് മാസത്തില്‍ ഇത്തരത്തില്‍ 48,79,000 രൂപ അനുവദിച്ചിരുന്നു.
ജലവിഭവ, കോസ്റ്റല്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍, ഹൗസിങ് വകുപ്പുകളുടെ അഡിഷണല്‍ ചിഫ് സെക്രട്ടറിയുടെ ഓഫിസ് മുറിയില്‍ എ.സി സ്ഥാപിച്ചതിന് 1,42,000 രൂപയാണ് അനുവദിച്ചത്. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഓഫിസില്‍ എ.സി സ്ഥാപിച്ചതിന് 70,000 രൂപയും വ്യവസായ വകുപ്പിലെ മൂന്ന് അണ്ടര്‍ സെക്രട്ടറിമാരുടെ മുറികളില്‍ എ.സി സ്ഥാപിച്ചതിന് 1,30,000 രൂപയും അനുവദിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസ് വൈദ്യുതീകരിച്ചതിന്മാത്രമായി 64,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ക്യാബിനില്‍ എ.സി സ്ഥാപിക്കാന്‍ 1,13,000 രൂപയും സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസറുടെ ഓഫിസിലേക്ക് 49,359 രൂപ, പൊതുഭരണ വകുപ്പ് പ്രവര്‍ത്തിക്കുന്ന മുറിക്കായി 72,100 രൂപ, ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്ന മുറിയിലേക്ക് 99,000 രൂപ, ഗതാഗത, മത്സ്യബന്ധന, റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലേക്ക് 69,000 രൂപ, പൊതുഭരണ വകുപ്പിന്റെ റെക്കോര്‍ഡ്‌സ് വിഭാഗത്തിലേക്ക് 77,000 രൂപയും അനുവദിച്ചിരുന്നു.
ടെന്‍ഡറുകള്‍ ഇല്ലാതെ എ.സി സ്ഥാപിച്ചതിനുശേഷമാണ് ഈ പണം കൈമാറുന്നത്. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്‌സല്‍ ഏജന്‍സിയാണ് ലക്ഷക്കണക്കിന് രൂപയുടെ ഈ പ്രവൃത്തികളെല്ലാം ടെന്‍ഡറില്ലാതെ ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  36 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago