കാറ്റ്, മഴ; വ്യാപക കൃഷിനാശം കുറുഞ്ഞിയമ്പലത്തും കരുളായിയിലും കൃഷിനാശം
കാളികാവ്: മലയോര മേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. കല്ലാമൂല കുറുഞ്ഞിയമ്പലത്ത് 1200 കുലച്ച വാഴകള്‍ നശിച്ചു. ചെമ്മാട്ടിലെ അബ്ദുറഷീദിന്റെ സ്ഥലത്തുള്ള വഴകളാണ് നശിച്ചിട്ടുള്ളത്. ചുണ്ടിപറമ്പില്‍ സാജന്റെ കൃഷിയിടത്തിലെ ആയിരത്തോളം കുലച്ച വാഴകളും തോട്ടും പുറത്ത് ജോജോ, ചെറയില്‍ ബേബി ചെറിയാന്‍, കൂത്രാടന്‍ ഷറഫുദ്ദീന്‍ എന്നിവരുടെ ഇരുന്നൂറോളം വാഴകളും കാറ്റില്‍ നശിച്ചു.വ്യാഴാഴ്ച നാലോടെയാണ് കാളികാവ്, ചോക്കാട് പഞ്ചായത്തുകളില്‍ ശക്തമായ മഴയോടെ കാറ്റ് അടിച്ചുവീശിയത്. വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.
കരുളായി: വേനല്‍ മഴക്കൊപ്പമെത്തിയ കാറ്റില്‍ 300ഓളം വാഴകള്‍ വീണുനശിച്ചു. മില്ലുപടിയില്‍ വാഴകൃഷി നടത്തുന്ന കോഴിക്കോട് സ്വദേശികളായ പത്മനാഭന്‍ നായര്‍, കബീര്‍,ബാബുട്ടന്‍ എന്നിവരുടെ വാഴയാണ് കാറ്റില്‍ വീണത്. എട്ടേക്കറില്‍ 8000 വാഴകളാണ് ഇവര്‍ കൃഷി ചെയ്തിരുന്നത്. ഇതില്‍ 7000 വാഴകള്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് വീണു നശിച്ചിരുന്നു. ശേഷിച്ച വാഴകളില്‍ 300 എണ്ണമാണ് വ്യാഴാഴ്ച കാറ്റില്‍ വീണത്.
എടവണ്ണ: ശക്തമായ കാറ്റില്‍ 700 ഓളം നേന്ത്രവാഴകള്‍ നശിച്ചു. പുള്ളിപ്പാടം വില്ലേജില്‍ കറുകമണ്ണ പുഴയുടെ അടുത്തായി പടിഞ്ഞാറെ ചാത്തല്ലൂരില്‍ താഴത്തുവീട്ടില്‍ അബ്ദുറഹ്മാനാണ് കൃഷി ഇറക്കിയിരുന്നത്.
കൃഷി ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."