HOME
DETAILS
MAL
പൊലിസിലെ ദാസ്യവേല; കര്‍ശനനടപടിയെന്ന് മുഖ്യമന്ത്രി
backup
June 18 2018 | 18:06 PM
തിരുവനന്തപുരം: ക്യാംപ് ഫോളോവര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലിസുകാരെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വീട്ടുജോലി ചെയ്യിപ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ് ശബരീനാഥന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കാലാകാലങ്ങളായി തുടരുന്ന ഈ രീതി പൂര്‍ണമായി ഇല്ലാതാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. പൊലിസുകാരെ ദാസ്യപ്പണി ചെയ്യിക്കുന്നത് ഏത് ഉദ്യോഗസ്ഥനായാലും കര്‍ശന നടപടി ഉണ്ടാകും. പൊലിസ് സേനാംഗങ്ങളുടെ മനുഷ്യാവകാശം ലംഘിക്കുന്ന ഒരു നടപടിയും അനുവദിക്കില്ല. ബ്രിട്ടീഷുകാരുടെ കാലത്തെ ജീര്‍ണത ഇപ്പോഴും തുടരുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."