HOME
DETAILS
MAL
മുതുമലയില്‍ വന്യജീവികളെ ശല്യം ചെയ്യുന്നവര്‍ക്കെതിരേ നടപടി
backup
July 08 2016 | 03:07 AM
ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ പാതയോരങ്ങളില്‍ മേയുന്ന വന്യജീവികളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള മുതുമല വന്യജീവി സങ്കേതത്തി വന്യമൃഗങ്ങള്‍ പാതയോരങ്ങളില്‍ മേയുന്നത് പതിവ് കാഴ്ചയാണ്. മൃഗങ്ങളെ കാണുന്നതോടെ വിനോദ സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഇവയ്ക്ക് ഭക്ഷണവും മറ്റും എറിഞ്ഞു കൊടുക്കാറുണ്ട്.
കൂടാതെ ആനയടക്കമുള്ളവയെ ആക്രമണത്തിന് പ്രകോപിപ്പിക്കുന്നതും വര്‍ധിച്ചതോടെയാണ് വനം വകുപ്പിന്റെ പുതിയ നീക്കം.
മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വനമാണ് മുതുമല. പ്രതിവര്‍ഷം മുതുമലയിലേക്ക് ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."