HOME
DETAILS
MAL
ഗൗരിലങ്കേഷ് വധം: പ്രതികളെ മഹാരാഷ്ട്ര ഏജന്‍സികള്‍ക്ക് നല്‍കരുതെന്ന് എസ്.ഐ.ടി
backup
June 18 2018 | 19:06 PM
ബംഗളൂരു: ഗൗരിലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളെ മഹാരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്ന് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കോടതിയോട് ആവശ്യപ്പെട്ടു.
യുക്തിവാദിയായ കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാര എന്നിവരുടെ കൊലപാതകത്തില്‍ ഗൗരിലങ്കേഷ് കൊലപാതക കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്.
ഈ കേസുകള്‍ അന്വേഷിക്കുന്ന മഹാരാഷ്ട്രയിലെ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഗൗരിലങ്കേഷ് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നാണ് എസ്.ഐ.ടി ആവശ്യപ്പെട്ടത്.
ഗൗരിലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. അന്വേഷണത്തെ താറുമാറാക്കന്‍ ഇപ്പോള്‍ അനുവദിക്കില്ല.
ഗൗരിലങ്കേഷ് വധവുമായി ബന്ധമുള്ളവര്‍ക്ക് നേരന്ദ്ര ധഭോല്‍ക്കറിന്റെയും പന്‍സാരയുടെയും കൊലപാതകവുമായി ബന്ധമുണ്ടെന്ന് തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തെ താറുമാറാക്കാന്‍ തയാറല്ല. അതിനാല്‍ മാഹാരാഷ്ട്രയിലെ പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെന്ന് സംശയിക്കുന്നവരെ വിട്ടുകൊടുക്കരുത്.
നിലവിലെ അന്വേഷണം കൃത്യമായി തങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടതുണ്ടെന്നും എസ്.ഐ.ടി മാധ്യമങ്ങളോട് പറഞ്ഞു.
ഗൗരിലങ്കേഷ് കേസില്‍ പിടിയിലായ മഹാരാഷ്ട്ര സ്വദേശി അമോല്‍ കാലെയെയും ഗോവ സ്വദേശി അമിത് ദ്രോഗ്‌വേക്കറെയും മഹാരാഷ്ട്ര പൊലിസും സി.ബി.ഐയും ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു.
2013ല്‍ ധഭോല്‍ക്കറിനെയും 2015ല്‍ ഗോവിന്ദ് പന്‍സാരയെയും 2017ല്‍ ഗൗരിലങ്കേഷിനെയും കൊല്ലാന്‍ ഒരേ തരത്തിലുള്ള രണ്ടു നാടന്‍തോക്കുകളാണ് ഉപയോഗിച്ചത്.
ഇതില്‍ കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ഒരേ തോക്ക് ഉപയോഗിച്ചാണ് വകവരുത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."