HOME
DETAILS
MAL
ഗെയിം ആസക്തിയുണ്ടോ? ചികിത്സ അനിവാര്യം
backup
June 18 2018 | 19:06 PM
ജനീവ: ഇലക്ട്രോണിക് ഗെയിമുകള്‍ക്ക് അടിമകളായവര്‍ ഇനി വൈദ്യശാസ്ത്രത്തില്‍ പുതിയ പേരില്‍ അറിയപ്പെടും. ഗെയിമിങ് ഡിസോര്‍ഡര്‍ അഥവാ ഇന്റര്‍നെറ്റ് ഗെയിം മൂലമുള്ള ചിത്തഭ്രമം എന്നാണ് പുതിയ രോഗത്തിന്റെ പേര്. ലോകാരോഗ്യ സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന്(ഡബ്ല്യു.എച്ച്.ഒ) ആണ് ന്യൂജനറേഷന്റെ ഇഷ്ടവിനോദത്തെ മാനസികരോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്റര്‍നാഷനല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ്(ഐ.സി.ഡി) എന്ന പേരില്‍ ഡബ്ല്യു.എച്ച്.ഒ പ്രസിദ്ധീകരിക്കുന്ന രോഗലക്ഷണ ലഘുപുസ്തകത്തിലാണ് 'ന്യൂജെന്രോഗം' ഇടംപിടിച്ചത്. ആസക്തിയുണര്‍ത്തുന്ന മാനസികരോഗങ്ങളുടെ കൂട്ടത്തിലാണ് 'ഗെയിമിങ് ഡിസോര്‍ഡറി'നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായ നിരീക്ഷണം ആവശ്യമുള്ള ഗൗരവതരമായ ആരോഗ്യനിലയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നു പതിറ്റാണ്ടിനിടെ ഡബ്ല്യു.എച്ച്.ഒ ഇതാദ്യമായാണ് ഐ.സി.ഡി പട്ടിക പുതുക്കുന്നത്. 1990ലാണ് അവസാനമായി രോഗലക്ഷണ പട്ടിക പരിഷ്കരിച്ചത്. 2019 മെയില്‍ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ പുതിയ ഐ.സി.ഡി പട്ടിക അവതരിപ്പിക്കും. സമിതിയിലെ അംഗങ്ങള്‍ പാസാക്കിയാലേ ഇത് പ്രാബല്യത്തില്‍ വരികയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."