HOME
DETAILS

ഷാജഹാനുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ ഗൂഢാലോചന കുറ്റവും

  
backup
April 07 2017 | 20:04 PM

%e0%b4%b7%e0%b4%be%e0%b4%9c%e0%b4%b9%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%86-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa

തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന സംഭവത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത അഞ്ചു പേര്‍ക്കെതിരേ പൊലിസ് ഗൂഢാലോചന കുറ്റവും ചുമത്തി. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും. വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീ.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍, എസ്.യു.സി.ഐ നേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എം.ഷാജര്‍ഖാന്‍, ഭാര്യ അഡ്വ.മിനി, തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഷാജിര്‍ഖാനും ഭാര്യ മിനിയും ശ്രീകുമാറും മഹിജക്കൊപ്പം എത്തിയതായിരുന്നു. എന്നാല്‍ ഹിമവല്‍ഭദ്രാനന്ദ ഡി.ജി.പിയെ കാണാനാണ് എത്തിയത്. കൂടിക്കാഴ്ചക്ക് ഡി.ജി.പി സമയം നല്‍കിയിരുന്നുവെന്നും തനിയ്ക്ക് സംഭവത്തില്‍ ഒരു ബന്ധവുമില്ലെന്നും ഹിമവല്‍ഭദ്രാനന്ദ മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു.
അതിനിടെ മകനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത നടപടിക്കെതിരേ ഷാജഹാന്റെ അമ്മ എല്‍. തങ്കമ്മ രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പകവീട്ടുകയാണെന്ന് അവര്‍ ആരോപിച്ചു. ലാവ്‌ലിന്‍ കേസ് നടത്തുന്നതിലുള്ള പിണറായിയുടെ പ്രതികാരമാണ് ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചു. പൊതുപ്രവര്‍ത്തകനായ ഷാജഹാന്‍ സമരം ആരംഭിച്ച് അരമണിക്കൂറിനുശേഷമാണ് സ്ഥലത്തെത്തിയത്. മഹിജക്കൊപ്പം സ്ഥലത്തുണ്ടായരുന്നവരെയെല്ലാം പൊലിസ് വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് നടന്നത് രാഷ്ട്രീയ പകപോക്കലാണ്. ഷാജഹാനെ വിടാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജില്ലാ ജയിലിനു മുന്‍പില്‍ നിരാഹാര സമരം നടത്തുമെന്നും തങ്കമ്മ പറഞ്ഞു.
അതേസമയം, നുഴഞ്ഞുകയറ്റം എന്നത് പൊലിസ് ഉണ്ടാക്കിയ കെട്ടുകഥയാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. മഹിജയെയും ബന്ധുക്കളെയും ബലപ്രയോഗത്തിലൂടെ മാറ്റാന്‍ അനുമതി നല്‍കിയത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടായിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ വിശ്വാസിനും വിവരം നല്‍കിയിരുന്നു. മഹിജയും ബന്ധുക്കളും പൊലിസ് ആസ്ഥാനത്ത് സമരം നടത്തിയാല്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങുമെന്ന് ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. സമരം തുടങ്ങിയാല്‍ പിന്നീട് നിയന്ത്രിക്കാനാവാതെ വരുമെന്നും ലോ അക്കാദമി സമരത്തിന്റെ മാതൃകയില്‍ രാഷ്ട്രീയത്തിന് അതീതമായി പിന്തുണ കിട്ടുമെന്നുമായിരുന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. ഇത് മുഖ്യമന്ത്രിയ്ക്കും അറിയാമായിരുന്നുവെന്ന് പൊലിസിലെ ഒരു ഉന്നതന്‍ പറഞ്ഞു.
കാര്യങ്ങള്‍ കൈവിട്ടുപോകുന്നതൊഴിവാക്കാന്‍ വേണ്ടതു ചെയ്യണമെന്ന് മുഖ്യമന്ത്രി നേരിട്ട് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവത്രേ. ഇതേ തുടര്‍ന്നാണ് ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. മഹിജയും സംഘവും കോഴിക്കോട്ടുനിന്ന് പുറപ്പെടും മുന്‍പു തന്നെ പൊലിസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. 200 മീറ്റര്‍ അകലെ ബാരിക്കേഡും സജ്ജമാക്കി. കൂടുതല്‍ വനിതാ പൊലിസുകാരെ എത്തിച്ചു. പൊലിസ് ആസ്ഥാനത്തെ അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് ശക്തമായ കാവലേര്‍പ്പെടുത്തി. ഐ.ജി മനോജ് എബ്രഹാമിന് ഏകോപനച്ചുമതല നല്‍കി. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പുറമേ പൊതുജനസമ്പര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥരെയും വിവരങ്ങളറിയാന്‍ ഡി.ജി.പി ചുമതലപ്പെടുത്തി. ഇവര്‍ നിമിഷം തോറും ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിക്കൊണ്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago