HOME
DETAILS
MAL
ഈ ഭാര്യയെന്താ ഇങ്ങനെ.... ഇതാ വേറിട്ടൊരു പ്രതിഷേധം
backup
June 18 2018 | 19:06 PM
ടമ്പോവ്: പല രീതിയിലുള്ള ഫുട്‌ബോള്‍ ആരാധകരെ നാം കണ്ടിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടിയും ക്ലബുകള്‍ക്ക് വേണ്ടിയും കൈ മെയ് മറന്ന് പിന്തുണക്കുന്നവര്‍. എന്തിനധികം, ഉള്ള സമ്പാദ്യവും വീടും പറമ്പുമെല്ലാം വിറ്റുപെറുക്കി റഷ്യയിലെത്തിയവര്‍ വരെയുണ്ട് ആരാധകക്കൂട്ടങ്ങളില്‍.
റഷ്യയിലെത്താനാവാത്ത ഒരു കൂട്ടം പേര്‍ തെരുവില്‍ ബോര്‍ഡുകളും കട്ടൗട്ടുകളുംവച്ച് ഇഷ്ടടീമിനെ പിന്തുണക്കുന്നു. എന്നാല്‍ വിത്യസ്തമായ ചില ആരാധകരെ നമുക്ക് പരിചയപ്പെടാം. സ്വന്തം സുഹൃത്തിന്റെ ഭാര്യ ലോകകപ്പ് കാണാന്‍ റഷ്യയില്‍ പോവാന്‍ അനുവദിക്കാത്തതിന് കൂട്ടുകാരന്റെ കട്ടൗട്ടുമായിട്ടായിരുന്നു ഒരു സംഘം മെക്‌സിക്കന്‍ ആരാധകര്‍ റഷ്യയിലെത്തിയത്. അവര്‍ പോകുന്നിടത്തെല്ലാം അവര്‍ സ്വന്തം കൂട്ടുകാരന്റെ കട്ടൗട്ടുമായി പോയി. സ്റ്റേഡിയത്തിലും ഹോട്ടലിലും എന്തിനധികം മൂത്രപ്പുരയില്‍ വരെ അവര്‍ സ്വന്തം കൂട്ടുകാരനെക്കൊണ്ട് പോയി. താമസിക്കുന്ന ഹോട്ടലില്‍ കിടക്കാനുള്ള സൗകര്യവും ഒരുക്കി പുതപ്പും കട്ടിലും നല്‍കിയാണ് ഫുട്‌ബോള്‍ ഭ്രാന്തനായ സ്വന്തം കൂട്ടുകാരനെ മെക്‌സിക്കന്‍ സംഘം ഒപ്പം കൂട്ടിയത്.
ഒരു ഫുട്‌ബോള്‍ ഫാന്‍ ഇന്ത്യയില്‍നിന്ന് സൈക്കിള്‍ ചവിട്ടിയാണ് തന്റെ ഇഷ്ടതാരമായ മെസ്സിയെ കാണാന്‍ റഷ്യയിലെത്തിയിട്ടുള്ളത്. ക്ലിഫിന്‍ ഫ്രാന്‍സിസ് എന്ന് പേരുള്ള 28 വയസുകാരനായ യുവ എന്‍ജിനീയറാണ് റോഡ് മാര്‍ഗം നാലു മാസം സൈക്കിള്‍ ചവിട്ടി റഷ്യയിലെത്തിയിട്ടുള്ളത്. ഫെബ്രുവരി 23ന് വിമാന മാര്‍ഗം ദുബൈയിലെത്തി.
ദുബൈയില്‍ നിന്ന് സൈക്കിള്‍ വാങ്ങി ഇറാനിലേക്ക് കപ്പല്‍ മാര്‍ഗം സൈക്കിളുമായി പോയി. ഇവിടെ നിന്നുമാണ് സൈക്കിള്‍ ചവിട്ടി റഷ്യയിലെത്തിയിട്ടുള്ളത്. ജൂണ്‍ 26ന് നടക്കുന്ന ഫ്രാന്‍സ്-ഡെന്‍മാര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റാണ് ഫ്രാന്‍സിസിന് കിട്ടിയിട്ടുള്ളത്. റഷ്യയിലേക്കുള്ള യാത്രയില്‍ കൂടുതല്‍ സംസ്‌കാരങ്ങളേയും ജീവിത രീതികളേയും അടുത്തറിയാന്‍ സാധിച്ചുവെന്നും ഫ്രാന്‍സിസ് പറഞ്ഞു. വിസ അടക്കമുള്ള എല്ലാ യാത്രാരേഖയുണ്ടായിരുന്നിട്ടും അസര്‍ബൈജാനില്‍നിന്ന് ജോര്‍ജിയയിലേക്ക് പ്രവേശിക്കാന്‍ അനുവാദം തന്നില്ലെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ഇത് യാത്രക്കിടയില്‍ തന്നെ ദുഃഖിതനാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുവഴി വന്ന ജര്‍മന്‍ സൈക്കിള്‍ യാത്രികന് അനുവാദം നല്‍കിയത് ഏറെ വേദനിപ്പിച്ചെന്നും ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു. പല കുടുംബങ്ങളും എനിക്ക് അഭയം നിഷേധിച്ചെങ്കിലും പലരും എനിക്ക് ഭക്ഷണവും താമസിക്കാനുള്ള സൗകര്യവുമൊരുക്കിയത് വലിയ അനുഗ്രഹമായി. ഇറാനില്‍വച്ചായിരുന്നു താന്‍ 28-ാം ജന്മദിനം ആഘോഷിച്ചത്.
ഇതിനായി ഇറാന്‍ കുടുംബം എനിക്ക് കബാബും പ്രത്യേക ഭക്ഷണവും ഉണ്ടാക്കിത്തന്നു. ഇത് മറക്കാനാവാത്ത അനുഭമാണ്. ഇറാനിയന്‍ ജനത ഇന്ത്യന്‍ സിനിമകളുടെയും ഇന്ത്യന്‍ സിനിമാ താരങ്ങളുടെയും വലിയ ആരാധകരാണ്. രാജ് കപൂര്‍, അമിതാഭ് ബച്ചന്‍, എന്നിവരാണ് അവരുടെ ഇഷ്ട താരങ്ങള്‍. അതിനിടക്ക് ചെറിയൊരു പയ്യന്‍ സല്‍മാന്‍ ഖാനെക്കുറിച്ചും ഐശ്വര്യ റായിയെക്കുറിച്ചും എന്നോട് ചോദിച്ചു. ഒരു വീട്ടില്‍ രാജ് കപൂറിന്റെ സിനിമ കാണുന്നതും ഞാന്‍ കണ്ടു. എന്റെ സ്വപ്നമായ മെസ്സിയെ കാണുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഞാന്‍ റഷ്യയിലെത്തിയതെന്നും അടുത്ത അര്‍ജന്റീനയുടെ മത്സരം കാണാനുള്ള തയാറെടുപ്പിലാണെന്നും ഫ്രാന്‍സിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."