HOME
DETAILS
MAL
എടത്തല മര്‍ദനം: ഉസ്മാന് ജാമ്യം
backup
June 18 2018 | 19:06 PM
കൊച്ചി: ആലുവ എടത്തല പൊലിസിന്റെ മര്‍ദനമേറ്റ് ചികില്‍സയില്‍ കഴിയുന്ന കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും രാവിലെ ഒന്‍പതിനും പത്തിനുമിടയിലുള്ള സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോവരുത്, 50,000 രൂപയ്ക്കു തുല്യമായ രണ്ടാള് ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഉസ്മാന് ജൂണ്‍ എട്ടു മുതല്‍ റിമാന്‍ഡിലാണ്. കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും ജാമ്യം അനുവദിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. പരുക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉസ്മാനെ ചികിത്സ അവസാനിക്കുന്ന മുറയ്ക്ക് ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് ജാമ്യം അനുവദിച്ചത്. നേരത്തേ, മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഉസ്മാന് സെഷന്‍സ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."