ചെറുകിട കര്‍ഷകര്‍ക്ക് പ്രതീക്ഷയാകുന്നു
മേപ്പാടി: പച്ചത്തേയില വില മാസങ്ങള്കുള്ളില് ഇരട്ടിയോളം വര്‍ധിച്ചത് ചെറുകിട തേയില കര്‍ഷകര്‍ക്ക് പ്രതീക്ഷയാകുന്നു. കിലോക്ക് 15 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഒരു കിലോ ചപ്പിന് ഏഴ് രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷമായി തേയില വില നന്നേ കുറവായിരുന്നു. ഇതുവഴി നിരവധി കര്‍ഷകര്‍ മറ്റു കൃഷികളിലേക്ക് മാറിയിരുന്നു. ഇതിനിടയിലാണ് പ്രതീക്ഷയായി വില വര്‍ധിക്കുന്നത്. വിലയിടിവ് ഏറ്റവും പ്രതികൂലമായി ബാധിച്ചിരുന്നത് ചെറുകിട കര്‍ഷകരെയായിരുന്നു.
ഉല്പാദന ചിലവ് വര്‍ധിച്ചതോടെ കിലോക്ക് 13 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ മേഖലയില്‍ പിടിച്ച് നില്ക്കാന് സാധിക്കൂ. ചെറുകിട കര്‍ഷകരില്‍ നിന്നും ഏജന്റുമാരാണ് ചപ്പ് ഏറ്റെടുക്കുന്നത്. ഇവര്‍ വന്‍കിട എസ്റ്റേറ്റുകളുടെ ഫാക്ടറികളിലേക്ക് കൈമാറും. ചെറു കര്‍ഷകരില്‍ നിന്നും ചപ്പ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടാവണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ജില്ലയില്‍ മുന്നൂറിലേറെ ചെറുകിട തേയില കര്‍ഷകരുണ്ട്. നിലഗിരി ജില്ലയിലും നിരവധി കര്‍ഷകര്‍ വയനാട്, നീലഗിരി ജില്ലയിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി ചെറുകിട കര്‍ഷകര്‍ അസോസിയേഷന് രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."