HOME
DETAILS

ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം: നിയന്ത്രണങ്ങളും ഇളവുകളും മേഖലകള്‍ തിരിച്ച്, ഗ്രീന്‍ സോണിലെ ഇളവുകള്‍ ഇങ്ങനെ

  
backup
May 01 2020 | 15:05 PM

lock-down-circular-by-government

ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രം. രാജ്യവ്യാപകമായല്ല പകരം മേഖല തിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഓറഞ്ച് സോണില്‍ കുറേക്കൂടി ഇളവുകള്‍ അനുവദിക്കും. ഗ്രീന്‍ സോണുകളില്‍ ബസ് യാത്രയടക്കം കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി ഇളവുകളുണ്ടാവും. അന്‍പത് ശതമാനം യാത്രക്കാരുമായി ഗ്രീന്‍ സോണില്‍ ബസ് സര്‍വ്വീസിന് അനുമതിയുണ്ട്.

ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളും കഴിഞ്ഞ 21 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത
ജില്ലകളും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. നിലവിലുള്ള കേസുകളുടേയും കേസുകളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസങ്ങളും പരിഗണിച്ചാവും റെഡ് സോണിലെ ജില്ലകളെ തരംതിരിക്കുക..

റെഡ് സോണില്‍ ഇപ്പോള്‍ ഉള്ള ജില്ലകളില്‍ തുടര്‍ച്ചയായി 21 ദിവസം പുതിയ കേസില്ലെങ്കില്‍ ആ ജില്ല ഓറഞ്ചിലേക്ക് മാറും.
പിന്നെയും 21 ദിവസം പുതിയ കേസില്ലെങ്കില്‍ ജില്ല ഗ്രീന്‍ സോണിലെത്തും.

അതേ സമയം ജില്ലകളില്‍ അടച്ചുപൂട്ടേണ്ട തീവ്രപ്രദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.തീവ്രമേഖലകള്‍ അപ്പാര്‍ടുമെന്റുകള്‍, പൊലീസ് സ്റ്റേഷന്‍ പരിധി, കോളനികള്‍ അങ്ങനെയാക്കി തിരിക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

എല്ലാ സോണുകളിലും ബാധകമായ നിയന്ത്രണങ്ങള്‍

  • രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണി വരെ എല്ലാ സോണുകളിലും യാത്രാനിയന്ത്രണം നിലനില്‍ക്കും.
  • എല്ലാ സോണുകളിലും 65 വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും വീടുകളില്‍ തന്നെ തുടരണം.
  • മെഡിക്കല്‍ ആവശ്യങ്ങള്‍ക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അല്ലാതെയുള്ള വ്യക്തികളുടെ അന്തര്‍സംസ്ഥാന യാത്രക്ക് നിരോധനം.
  • ബാറുകള്‍ക്കും മദ്യവില്‍പനയ്ക്കും നിയന്ത്രണം ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ബാറുകള്‍ അടക്കമുള്ളവ അടഞ്ഞു
    കിടക്കുമെങ്കിലും മദ്യവില്‍പന കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മദ്യവില്‍പനശാലകളില്‍ കൃത്യമായ
    സാമൂഹിക അകലം പാലിക്കണം.
  • ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഒ.പി പ്രവര്‍ത്തിക്കാം. സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം
  • പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കര്‍ശനമായി നിരോധിച്ചു.
  • ഹോട്ടലുകള്‍, ആരാധാനാലയങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാഹാളുകള്‍, മാളുകള്‍, ജിമ്മുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും.
  • രാഷ്ട്രീയവും സാംസ്‌കാരികവുമായ പൊതുപരിപാടികള്‍ ഒന്നും തന്നെ രാജ്യത്ത് എവിടെയും അനുവദിക്കില്ല.
  • പൊതുജനം കൂടുന്ന എല്ല മതസ്ഥാപനങ്ങളും സ്ഥലങ്ങളും അടച്ചിടണം.
  • എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി എയര്‍ ആംബുലന്‍സ്, മറ്റു മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള വിമാനസര്‍വീസുകള്‍ എന്നിവക്ക് ഇളവ്.
  • മെട്രോ റെയില്‍ സര്‍വീസുകള്‍ക്ക് വിലക്ക്.

ഓറഞ്ച് സോണിലെ ഇളവുകള്‍

  • പ്രത്യേക അനുമതിയോടെ യാത്ര ചെയ്യാം.
  • നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ പരമാവധി രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബൈക്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.
  • ഡ്രൈവര്‍ക്ക് പുറമേ ഒരു യാത്രക്കാരനെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ടാക്സി, കാബ് സര്‍വീസുകള്‍ക്ക് അനുമതി.

ഗ്രീന്‍ സോണ്‍ നിയന്ത്രണങ്ങള്‍,ഇളവുകള്‍

  • രാജ്യവ്യാപകമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി.
  • 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസുകള്‍ നടത്താം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago