HOME
DETAILS
MAL
കെട്ടിട നിര്‍മാണച്ചട്ടം പരിഷ്കരിക്കും: മന്ത്രി
backup
June 18 2018 | 20:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള കാലോചിത പരിഷ്കാരമാണു നടപ്പാക്കുക. നിയമസഭയില്‍ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെയും പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്റെയും ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. അനധികൃത കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ തയാറാക്കി നല്കുന്ന എന്‍ജിനീയര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ പരിഗണിക്കും.
1560 അപേക്ഷകളാണു കെട്ടിടങ്ങള്‍ ക്രമപ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇവയുടെയെല്ലാം പേരുകളങ്ങിയ പട്ടിക തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."