HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം തുടങ്ങി
backup
June 18 2018 | 20:06 PM
തിരുവനന്തപുരം: ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം കെ.എസ്.ആര്.ടി.സി ആരംഭിച്ചു. സ്ഥാപനത്തിനും തൊഴിലാളികള്‍ക്കും ദോഷംവരുന്ന ഒന്നും ഈ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പരീക്ഷണയോട്ടം ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഇതുപോലുള്ള പരിഷ്കാരങ്ങള്‍ വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം വിജയിച്ചാല്‍ പുതിയവ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ബസിന്റെ ആദ്യ സര്‍വിസ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ഐ.എന്‍.ടി.യു.സി, ടി.ഡി.എഫ് യൂനിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെ.എസ്.ആര്.ടി.സിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വാടകവണ്ടി പിന്‍വലിക്കുക, വാടകവണ്ടിക്കു പിന്നിലുള്ള അഴിമതി അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് അവര്‍ പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."