HOME
DETAILS
MAL
ആശുപത്രികള്‍ സുസജ്ജം: മന്ത്രി
backup
June 18 2018 | 20:06 PM
തിരുവനന്തപുരം: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. കൊതുകുകള്‍ പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളുമാണ് മഴക്കാലത്ത് പടര്‍ന്ന് പിടിക്കുന്നത്. വളരെ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഡെങ്കിപടര്ന്നു പിടിച്ചാലുണ്ടാവേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആരോഗ്യ കര്‍മ സേന രൂപീകരിച്ചു.
പനി ബാധിക്കുമ്പോള്‍ തന്നെ ആശുപത്രികളില്‍ എത്തിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള സൗകര്യങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."