HOME
DETAILS
MAL
കേരളത്തില്‍ ബി.എസ്.എന്‍.എല്ലിനു സ്വന്തം ഗേറ്റ്വേ
backup
June 18 2018 | 20:06 PM
കൊച്ചി: ബി.എസ്.എന്‍.എല്ലിന്റെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിന് വേണ്ടി മാത്രമായി പുതിയ ജി.ജി.എസ്.എന്‍(ഗേറ്റ്വേ ജി.പി. ആര്.എസ് സെര്‍വിങ് നോഡ്) കൊച്ചി പനമ്പിള്ളി നഗര്‍ എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
കേരളത്തിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡാറ്റാ സ്പീഡും സേവന അനുഭൂതിയും പ്രധാനം ചെയ്യാന്‍ കഴിയുന്ന സാങ്കേതിക സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്നലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവന വിഭാഗത്തിന്റെ ഡയരക്ടര്‍ ആര്.കെ മിത്തല്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിനു സ്വന്തമായി ഗേറ്റ്വേ ലഭിക്കുന്നതു കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
ദക്ഷിണേന്ത്യയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കുമായി ചെന്നൈയിലായിരുന്നു ഇതുവരെ റൗട്ടര്‍ ഗേറ്റ്വേ. ഇതു വിഭജിച്ചാണു കൊച്ചിയില്‍ ഗേറ്റ്വേ സ്ഥാപിച്ചത്. ടൂ ജി, 3 ജി, ഫോര്‍ ജി നെറ്റ്വര്ക്കുകള് കൈകാര്യം ചെയ്യാവുന്ന ഗേറ്റ്വേയാണിത്. ബി.എസ്.എന്‍.എല്‍ ഡാറ്റ ഉപയോഗത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ദക്ഷിണേന്ത്യയിലെ ഡാറ്റ ട്രാഫിക്കില്‍ പകുതിയിലേറെയും ഇതുവഴിയാണ്. പുതുതായി ഫോര്‍ ജി സൗകര്യം കൂടി വരുമ്പോള്‍ ട്രാഫിക് ഇരട്ടിയാകുമെന്നാണു കണക്കുകൂട്ടുന്നത്. കേരളത്തിനു പുറമെ കര്‍ണാടകയുടെ നെറ്റ്വര്‍ക്ക് കൂടി കൊച്ചിയിലേക്കാകും ബന്ധിപ്പിക്കുക. കേരളത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് വികസനത്തിന്റെ ഭാഗമായി പുതിയ 2600 മൊബൈല്‍ ബി.ടി.എസുകള്‍ ഉള്‍പ്പെടെ 250 കോടി രൂപയുടെ ഉപകരണങ്ങള്‍ ബി.എസ്.എന്‍.എല്‍ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."