HOME
DETAILS
MAL
വൈദ്യുതി വികസനം; സൗരോര്‍ജ ഉല്പാദകരുമായി കൂടിക്കാഴ്ച നടത്തും
backup
June 18 2018 | 20:06 PM
തിരുവനന്തപുരം: വൈദ്യുതി മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടു സര്‍ക്കാര്‍ സൗരോര്‍ജവൈദ്യുതി ഉല്പാദകരുമായി ചര്‍ച്ച നടത്തുന്നു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനു വേണ്ടി ഊര്‍ജ കേരളാ മിഷന് മുഖേന 'സൗര'പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ മുതല്‍ മുടക്കാന്‍ താല്പര്യമുള്ള സ്വകാര്യ സംരംഭകരില്‍ നിന്ന് 200 മെഗാവാട്ടിന്റെ സൗരോര്‍ജം ടെന്‍ഡര്‍ മുഖേന വാങ്ങുന്നതിന് കെ.എസ്.ഇ.ബി തീരുമാനിച്ചത്.
ഇത്തരത്തില്‍ ഒരു മെഗാവാട്ടോ അതിലധികമോ സൗരോര്‍ജം ഉല്പാദിപ്പിക്കുന്ന പദ്ധതികള്‍ കേരളത്തില്‍ സ്ഥാപിച്ച് വൈദ്യുതി നല്കാന് താല്പര്യമുള്ള വ്യക്തികളുടേയും, സ്ഥാപന പ്രതിനിധികളുടെയും യോഗം ജൂലൈ ആറിന് തിരുവനന്തപുരത്തു നടത്തും.
ഉല്പാദകര്ക്കോ പ്രതിനിധികള്‍ക്കോ ഴൃലലി.ലിലൃഴ്യ@സലെയ.ശി എന്ന ഇ മെയിലിലോ 9496018677, 9446008570 എന്നീ നമ്പറുകളിലോ ഈ മാസം 30 വരെ രജിസ്റ്റര്‍ ചെയ്യാം. യോഗസ്ഥലവും സമയവും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും നേരിട്ട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."